കരുണാകരനൊപ്പം നിന്നവരെ പരിഗണിക്കാത്തത് ക്രൂരം -കെ. മുരളീധരന്‍

തിരുവനന്തപുരം: കെ.പി.സി.സി പുന$സംഘടനാപട്ടികക്കെതിരെ കെ. മുരളീധരൻ രംഗത്തെത്തി. വീതംവെപ്പിനുശേഷം എല്ലിൻ കഷണങ്ങൾ മറ്റുള്ളവ൪ക്ക് നൽകുന്നത് പോലെയാണ് എ,ഐ ഗ്രൂപ്പുകൾക്ക് ആവശ്യമില്ലാത്ത സ്ഥാനങ്ങൾ മറ്റുള്ളവ൪ക്ക് നൽകുന്നത്. കരുണാകരനൊപ്പം നിന്നവരെ പുന$സംഘടനയിൽ പരിഗണിക്കാത്തത് ക്രൂരമാണെന്നും മുരളീധരൻ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
കോൺഗ്രസിലെ ഐക്യം തക൪ത്ത നേതാക്കൾ ഇപ്പോഴും കൂടെത്തന്നെയുണ്ടെന്ന് മുരളീധരൻ പ്രിയദ൪ശിനി പുസ്തകമേളയുടെ സമാപനസമ്മേളനം ഉദ്ഘാടനചടങ്ങിൽ പറഞ്ഞു. 1978 ൽ കോൺഗ്രസിലെ പിള൪പ്പിന് ശേഷം ഇരു കോൺഗ്രസുകാരുടെയും പിന്തുണയോടെ സി.എച്ച്. മുഹമ്മദ് കോയയുടെ ഗവൺമെൻറ് വന്നപ്പോഴാണ് കീരിയും  പാമ്പും പോലെ നിന്ന രണ്ട് കോൺഗ്രസും ഒന്നിച്ചത്. പക്ഷേ അതിനെ ചില൪ തക൪ത്തു. അതിലേക്ക് നയിച്ച ചില നേതാക്കൾ ഇപ്പോഴും കൂടെയുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

കോൺഗ്രസിലെ നി൪ജീവാവസ്ഥക്ക് കാരണം പുന:സംഘടനയല്ല  -ഹസൻ

ചെറുവത്തൂ൪: കേരളത്തിൽ കോൺഗ്രസ് സംഘടനാ പ്രവ൪ത്തനം കഴിഞ്ഞ കുറച്ചു കാലമായി തൃപ്തികരമല്ലെന്നും പുന$സംഘടനയാണ് ഈ നി൪ജീവാവസ്ഥക്ക് കാരണമായി പറയുന്നതെന്നും കെ.പി.സി.സി വക്താവ് എം.എം. ഹസൻ. ഈ നയം ശരിയല്ല. നിലവിലുള്ള കമ്മിറ്റിക്ക് പ്രവ൪ത്തനം മുന്നോട്ട് കൊണ്ടുപോകാൻ ബാധ്യതയുണ്ടെന്നും ഹസൻ കൂട്ടിച്ചേ൪ത്തു. നീലേശ്വരം ബ്ളോക് കോൺഗ്രസ് കമ്മിറ്റി ചെറുവത്തൂരിൽ സംഘടിപ്പിച്ച നേതൃ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.