കൊച്ചി: സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻെറ പ്രവ൪ത്തനം അടിമുടി നവീകരിക്കും. ഇതോടൊപ്പം പ്രവ൪ത്തനം കൂടുതൽ കാര്യക്ഷമമാക്കാനും വകുപ്പിനായി പ്രത്യേക നയത്തിന് രൂപം നൽകാനും പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു. ഇതുസംബന്ധിച്ച രൂപരേഖ ഡിസംബ൪ ആറ് മുതൽ എട്ടുവരെ കൊച്ചിയിൽ നടക്കുന്ന ഇൻഫ്രാസ്ട്രക്ച൪ കോൺഫറൻസിൽ ഉണ്ടാവും.
റോഡ് വികസനമടക്കമുള്ള പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് വകുപ്പിൻെറ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. കാലാനുസൃത മാറ്റം വകുപ്പിൽ വരുത്തുന്നതിനുള്ള വിശദ ച൪ച്ചയും ഇൻഫ്രാസ്ട്രക്ച൪ കോൺഫറൻസിൽ ഉണ്ടാകും. ആധുനിക സാങ്കേതിക വിദ്യ ലഭ്യമാക്കുകയാണ് കോൺഫറൻസിലൂടെ പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന കോൺഫറൻസ് കൊച്ചി ബോൾഗാട്ടി പാലസിലാണ് നടക്കുക. അമേരിക്ക, യു.കെ, ഫ്രാൻസ്,ആസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നൂറിലേറെ പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കും.
വേൾഡ് ബാങ്ക്,എ.ഡി.ബി പ്രതിനിധികളും കോൺഫറൻസിന് എത്തുന്നുണ്ട്. സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിന് കൂടുതൽ ധനസഹായം ലഭ്യമാക്കുന്നതിനുള്ള ച൪ച്ചയും ഈ ദിവസങ്ങളിൽ നടക്കും.
ലോകബാങ്ക് സഹായത്തോടെയുള്ള റോഡ് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനൊപ്പം കൂടുതൽ റോഡുകളുടെ നി൪മാണത്തിന് ധനസഹായം ഉറപ്പുവരുത്താനും പൊതുമരാത്ത് വകുപ്പ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 1000 കിലോമീറ്റ൪ റോഡുകളുടെ നി൪മാണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതും. 1800 കോടിയുടെ ലോക ബാങ്ക് സഹായം നേരത്തേ ലഭിച്ചിരുന്നു. നിലവിലെ റോഡുകൾ നവീകരിക്കാനും പുതിയ റോഡുകളുടെ നി൪മാണത്തിനും വിശദമായ പദ്ധതിരേഖയും പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിട്ടുണ്ട്. റോഡുകളുടെയും പാലങ്ങളുടെയും നി൪മാണം, ഇതിനായി നൂതന സാങ്കേതിക വിദ്യകളുടെ സഹായം,ഫണ്ട്,പൊതുമരാമത്ത് എൻജിനീയ൪മാ൪ക്ക് പരിശീലനം, വകുപ്പിനെ നവീകരിക്കൽ എന്നിവയും കോൺഫറൻസിൻെറ ലക്ഷ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു. കോൺഫറൻസിനുള്ള ഒരുക്കം പൂ൪ത്തിയായിട്ടുണ്ട്. ആറിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. എമ൪ജിങ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പദ്ധതികളുടെ തുട൪നടപടി കോൺഫറൻസിൽ ച൪ച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.