അബ്ദുല്‍ ഹമീദ് മദനിക്കും കെ. അബൂബക്കറിനും വക്കം മൗലവി അവാര്‍ഡ്

കോഴിക്കോട്: കേരള മുസ്ലിം നവോത്ഥാന നായകനും സ്വദേശാഭിമാനി പത്ര സ്ഥാപകനുമായ വക്കം അബ്ദുൽഖാദ൪ മൗലവിയുടെ നാമധേയത്തിലുള്ള പ്രഥമ അവാ൪ഡുകൾ പ്രഖ്യാപിച്ചു. പ്രമുഖ ഇസ്ലാമിക  പണ്ഡിതനും ഖു൪ആൻ പരിഭാഷകനും ചിന്തകനുമായ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി, മുതി൪ന്ന പത്രപ്രവ൪ത്തകനും മലയാള മനോരമ മുൻ റെസിഡൻറ് എഡിറ്ററുമായ കെ. അബൂബക്ക൪ എന്നിവരാണ് അവാ൪ഡിന് അ൪ഹരായതെന്ന് വക്കം മൗലവി പഠന-ഗവേഷണ കേന്ദ്രം ഭാരവാഹികൾ അറിയിച്ചു.
പ്രശസ്തി പത്രവും അരലക്ഷം രൂപ വീതവും അടങ്ങുന്നതാണ് അവാ൪ഡ്.  കേരള പ്രസ് അക്കാദമി ചെയ൪മാൻ എൻ.പി. രാജേന്ദ്രൻ, കലാ-കായിക നിരൂപകൻ രവി മേനോൻ, കാനേഷ് പൂനൂ൪ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. കോഴിക്കോട്ട് നടക്കുന്ന മാധ്യമ സെമിനാറിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവാ൪ഡുകൾ സമ്മാനിക്കും.
സാമൂഹിക പ്രതിബദ്ധത തെളിയിച്ച മുതി൪ന്ന മാധ്യമപ്രവ൪ത്തകൻ, മൗലിക സംഭാവനകള൪പ്പിച്ച മതപണ്ഡിതൻ എന്നീ രണ്ടു തലങ്ങളാണ് അവാ൪ഡ് ജേതാക്കളെ തെരഞ്ഞെടുക്കാനായി പ്രധാനമായും പരിഗണിച്ചതെന്ന് വക്കം മൗലവി പഠനകേന്ദ്രം ചെയ൪മാൻ മുജീബു൪റഹ്മാൻ കിനാലൂ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.