പത്തനംതിട്ട: നിയമം നടപ്പാക്കുമ്പോൾ വ്യക്തികളെ കണ്ട് കണ്ണ് ചിമ്മുന്ന അവസ്ഥയുണ്ടാവില്ലെന്നും വി.എസ്. അച്യുതാനന്ദൻെറ കാര്യത്തിലും ഇതുതന്നെയായിരിക്കും സ൪ക്കാറിൻെറ നിലപാടെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. വി.എസ്. പ്രതിസ്ഥാനത്തു നിൽക്കുന്ന ഭൂമിദാന കേസുമായി ബന്ധപ്പെട്ട തുട൪നടപടികളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുയരുന്ന സംശയങ്ങൾ ദൂരീകരിക്കാൻ, വേണ്ടി വന്നാൽ അറസ്റ്റുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടും.
കേസിലെ ഒന്നാം പ്രതി കുട്ടനെ അറസ്റ്റു ചെയ്യാതെ രണ്ടാം പ്രതി മണിയെ അറസ്റ്റു ചെയ്തതിനെ മന്ത്രി ന്യായീകരിച്ചു. മണിയുടെ വിവാദമായ മണക്കാട് പ്രസംഗത്തിലെ പരാമ൪ശങ്ങൾ അറസ്റ്റിന് മതിയായ കാരണമാണ്. കുനിയിൽ അത്തിഖ് റഹ്മാൻ കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പി.കെ. ബഷീ൪ എം.എൽ.എയുടെ പരാമ൪ശം റേഞ്ച് ഐ.ജി എസ്.ഗോപിനാഥനും കെ. സുധാകരൻ എം.പിയുടെയും വിവാദ പരാമ൪ശങ്ങളുമായി ബന്ധപ്പെട്ട വിഷയം തിരുവനന്തപുരം റേഞ്ച് ഡോ. ഷേഖ് ദ൪വേശ്സാഹബ്് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൻെറ ചുമതലയിൽ അന്വേഷണം തുടരുകയാണ്. സമയ ബന്ധിതമായി അന്വേഷണം പൂ൪ത്തിയാക്കുന്നതിനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. അറസ്റ്റുകളിൽ രാഷ്ട്രീയമില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.