ഗുരുവായൂര്‍: നഗരസഭ മുന്‍ ചെയര്‍പേഴ്സനും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായ പ്രഫ. പി.കെ. ശാന്തകുമാരിയെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ ഐ ഗ്രൂപ് കരുനീക്കം. ഈ വാര്‍ഡ് കേരള കോണ്‍ഗ്രസിന് നല്‍കി ശാന്തകുമാരിക്ക് മത്സരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കാനാണ് ഒരു ശ്രമം. ഗ്രൂപ് നിര്‍ദേശ പ്രകാരം നഗരസഭ മുന്‍ ചെയര്‍പേഴ്സനും മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമായി മേഴ്സി ജോയി ഈ വാര്‍ഡില്‍ പത്രിക നല്‍കി.
ശാന്തകുമാരിക്ക് വിജയ സാധ്യതയുള്ള 16ാം വാര്‍ഡില്‍ അവര്‍ ജയിച്ചത്തെി മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം അവര്‍ക്ക് നല്‍കേണ്ട സാഹചര്യം വരുമെന്നതിനാലാണ് സ്ഥാനാര്‍ഥിത്വം തടയാന്‍ ശ്രമം നടക്കുന്നത്. ഇവരെ മാറ്റി നിര്‍ത്താന്‍ പല കാരണങ്ങള്‍ ഐ വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. താന്‍ ഐ വിഭാഗക്കാരിയാണെന്നാണ് ശാന്തകുമാരി അവകാശപ്പെടുന്നതെങ്കിലും അവര്‍ തങ്ങളുടെ ഗ്രൂപ്പിലല്ളെന്ന് ഐ നേതാക്കള്‍ പറയുന്നു. എ വിഭാഗത്തിന്‍െറ ഗ്രൂപ് യോഗം അവരുടെ വീട്ടില്‍ നടന്നതായി ആരോപണമുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ് വിജയിച്ച ഈ വാര്‍ഡ് ഇത്തവണ എ വിഭാഗത്തിന് നല്‍കാവില്ളെന്ന വാദവുമുണ്ട്. 2000, 2005 തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് ജെ ജയിച്ചിരുന്ന വാര്‍ഡ് തങ്ങള്‍ക്ക് വേണമെന്ന അവകാശവാദം കേരള കോണ്‍ഗ്രസ് എം ഉന്നയിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ സെനറ്റ് അംഗം ഡോ. ലീന ജോസ് പത്രിക സമര്‍പ്പിക്കുകയും ചെയ്തു.
1995ല്‍ ഗുരുവായൂരിലെ പ്രഥമ നഗരസഭ ചെയര്‍പേഴ്സനായിരുന്ന ശാന്തകുമാരി 2000ലും 2005ലും വിജയിച്ചുവെങ്കിലും 2010ല്‍ സി.പി.എമ്മിലെ മഹിമ രാജേഷിനോട് തോറ്റു. ഇത്തവണ 16ാം വാര്‍ഡിലെ സ്ഥാനാര്‍ഥിത്വത്തില്‍ ധാരണയായില്ളെന്നും 17 നകം തീരുമാനിക്കുമെന്നും മണ്ഡലം പ്രസിഡന്‍റ് ഒ.കെ.ആര്‍. മണികണ്ഠന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.