കോഴിക്കോട്: അഴിമതിവിരുദ്ധ ജനപക്ഷമുന്നണി രൂപവത്കരിച്ച് കൊടുവള്ളിയില്‍ തങ്ങളെ നേരിടാന്‍ ഇടതുമുന്നണി ഒരുങ്ങുമ്പോള്‍ മുസ്ലിം ലീഗിലെ ഒരുവിഭാഗം തയാറെടുക്കുന്നത് പഴയ ‘പി.ടി.എ. റഹീം മോഡല്‍’ ഭരണത്തിന്. പ്രഥമ നഗരസഭാ അധ്യക്ഷപദവിയില്‍ പ്രമുഖ ലീഗ് നേതാവിന്‍െറ ഭാര്യയെ പ്രതിഷ്ഠിക്കാനും ഇതേ നേതാവിനെതന്നെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കാനുമുള്ള നീക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.
2000^05 കാലയളവില്‍ കൊടുവള്ളി പഞ്ചായത്ത് ഭരണസമിതിയുടെ പ്രസിഡന്‍റ് പി.ടി.എ. റഹീമിന്‍െറ ഭാര്യ സുബൈദയും വൈസ്പ്രസിഡന്‍റ് പി.ടി.എ. റഹീമുമായിരുന്നു. പഞ്ചായത്ത് ഭരണത്തില്‍ പരിചയസമ്പന്നനായ പി.ടി.എ. റഹീം ഭരണസമിതിയില്‍ ഉണ്ടാകുന്നത് നല്ലതാണെന്ന ന്യായമാണ് അന്ന് ലീഗ് പറഞ്ഞിരുന്നത്. ഭരണസമിതി യോഗങ്ങളില്‍ നിര്‍ണായക പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ പ്രസിഡന്‍റ് രംഗം കാലിയാക്കുകയും തുടര്‍ന്ന് വൈസ് പ്രസിഡന്‍റ് നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു അക്കാലത്ത് പതിവ്. ഈ ന്യായംവെച്ചാണ് അതേ സമവാക്യം പ്രാബല്യത്തില്‍ വരുത്താന്‍ ഇപ്പോള്‍ ശ്രമംനടക്കുന്നത്. നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്‍റ് റസിയ ഇബ്രാഹീമിനെ തുരത്തുകയെന്ന ഉദ്ദേശ്യവും ഇതിനുപിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.