മുംബൈയിൽ വാഹന മോഷണം: 17കാരൻ പിടിയിൽ; മൂന്ന് ഓട്ടോറിക്ഷകളും ബൈക്കും കണ്ടെടുത്തു

മുംബൈ: നവി മുംബൈയിൽ മോട്ടോർ സൈക്കിളുകളും ഓട്ടോറിക്ഷകളും മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനെ പൻവേൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയിൽ നിന്ന് മൂന്ന് ഓട്ടോറിക്ഷകളും ഒരു മോട്ടോർ സൈക്കിളും ഉൾപ്പെടെ 2.10 ലക്ഷം രൂപ വിലമതിക്കുന്ന വാഹനങ്ങൾ പൊലീസ് കണ്ടെടുത്തു. പ്രാദേശിക ചേരിയിൽ താമസിക്കുന്ന കൗമാരക്കാരൻ മോഷ്ടിച്ച ഓട്ടോറിക്ഷ ഓടിച്ചുപോകുന്നതിനിടെ ചൊവ്വാഴ്ച രാത്രി പട്രോളിങ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.

ഇയാൾ വാഹനവുമായി എത്തുന്നതിനെക്കുറിച്ച് പൊലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പൻവേൽ, കോപ്പർഖൈറാനെ, ഖാർഘർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന വാഹന മോഷണങ്ങളിൽ തനിക്ക് പങ്കുണ്ടെന്ന് ഇയാൾ സമ്മതിച്ചു. സംഭവത്തിൽ ഐ.പി.സി സെക്ഷൻ 379 പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തതായും കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ റിമാൻഡ് ഹോമിലേക്ക് അയച്ചതായും പൻവേൽ സിറ്റി പൊലീസ് സീനിയർ ഇൻസ്പെക്ടർ അജയ്കുമാർ ലാൻഡഗെ അറിയിച്ചു.

Tags:    
News Summary - Vehicle Theft in Navi Mumbai: 17-Year-Old Apprehended; Three Autorickshaws and a Bike Recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.