ന്യൂഡല്‍ഹി: നിലവിലെ ഇന്ത്യന്‍ ഹോക്കി ടീമിലെ തലമുതിര്‍ന്ന താരങ്ങളിലൊരാളായ ഗുര്‍ബജ് സിങ്ങിനെ അച്ചടക്കലംഘന കുറ്റമാരോപിച്ച് ഹോക്കി ഇന്ത്യ ഒമ്പതുമാസത്തേക്ക് വിലക്കി.ടീമില്‍ ഗ്രൂപ്പിസം നടത്തിയതിനും ടീമിനുള്ളില്‍ സ്വരച്ചേര്‍ച്ചയില്ലാതാക്കിയതിനുമാണ് നടപടി. റിയോ ഒളിമ്പിക്സില്‍ കളിക്കാനുള്ള താരത്തിന്‍െറ സ്വപ്നത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് വിലക്ക്. ഹോക്കി ഇന്ത്യയുടെ ഹര്‍ബിന്ദര്‍ സിങ് അധ്യക്ഷനായ അച്ചടക്കസമിതി തിങ്കളാഴ്ച ചേര്‍ന്നാണ് വിലക്കാനുള്ള തീരുമാനമെടുത്തത്.
കഴിഞ്ഞമാസം ബെല്‍ജിയത്തിലെ ആന്‍റ്വെര്‍പ്പില്‍ നടന്ന വേള്‍ഡ് ലീഗ് സെമിഫൈനലിനിടയില്‍ ഗുര്‍ബജ് അച്ചടക്കലംഘനം നടത്തിയെന്ന റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യ മുന്‍ മിഡ്ഫീല്‍ഡറും കോച്ചുമായ ജൂഡ് ഫെലിക്സുമായി സമിതി കൂടിക്കാഴ്ച നടത്തിയതിനുശേഷമായിരുന്നു തീരുമാനം. തന്‍െറഭാഗം പറയാന്‍ ഗുര്‍ബജിനും സമിതി അവസരം നല്‍കിയിരുന്നു. തിങ്കളാഴ്ചമുതല്‍ നിലവില്‍വന്ന വിലക്ക് അടുത്തവര്‍ഷം മേയ് ഒമ്പതുവരെ നീളും. ഒരുമാസത്തിനകം അപ്പീല്‍ നല്‍കാനുള്ള അവസരം ഗുര്‍ബജിന് മുന്നിലുണ്ട്. ഗുര്‍ബജിനെ പാഠം പഠിപ്പിക്കേണ്ട സമയമായെന്നാണ് വിലക്കിനെക്കുറിച്ച് പ്രഖ്യാപിച്ച ഹര്‍ബിന്ദര്‍ സിങ് പറഞ്ഞത്. ടീമില്‍ പ്രശ്നങ്ങളുണ്ടാക്കി എന്നതിനുപുറമെ, പരിശീലകരോട് സഹകരിക്കാതിരുന്നതായും ദേശീയ ടീമിന്‍െറ നല്ളൊരു അംബാസഡര്‍ ആയില്ളെന്നും ജൂഡ് ഫെലിക്സിന്‍െറ റിപ്പോര്‍ട്ടില്‍ താരത്തിനെതിരെ വിമര്‍ശമുണ്ടായിരുന്നു. ഇന്ത്യന്‍ ഹോക്കിയിലെ പ്രശ്നക്കാരന്‍ എന്നറിയപ്പെടുന്ന താരമാണ് മിഡ്ഫീല്‍ഡറായ ഗുര്‍ബജ്. മുമ്പും പ്രതിഭാധനനായ മിഡ്ഫീല്‍ഡറായി വിലയിരുത്തപ്പെടുന്ന താരം പക്ഷേ, മോശം കാരണങ്ങളാല്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു.
സമാനമായ ആരോപണങ്ങളുടെ പേരില്‍ ലണ്ടന്‍ ഒളിമ്പിക്സിന് പിന്നാലെ ചെറിയ കാലയളവിലേക്ക് ഗുര്‍ബജ് വിലക്ക് ഏറ്റുവാങ്ങിയിരുന്നു.
മികച്ച താരമാണെന്നത് അച്ചടക്കലംഘനത്തിന്‍െറ പേരില്‍ വിട്ടുവീഴ്ച ചെയ്യാനുള്ള കാരണമല്ളെന്ന് ഹര്‍ബിന്ദര്‍ സിങ് പറഞ്ഞു. അപ്പീല്‍ അനുകൂലമായാല്‍ താരത്തിന് തിരികെവരാമെന്നും അല്ളെങ്കിലും ഒളിമ്പിക്സില്‍ കളിക്കാനാകില്ല എന്നനിലയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരായ നടപടി പരുഷമാണെന്നാണ് ഗുര്‍ബജ് പ്രതികരിച്ചത്. വേണ്ടപ്പെട്ടവരോട് സംസാരിച്ചതിനുശേഷം അപ്പീല്‍ ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു. വേള്‍ഡ് ലീഗ് സെമിഫൈനലിനിടയിലാണ് ഗുര്‍ബജ് രാജ്യത്തിനായി 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. 27 കാരനായ താരം 2006 ലാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. ഇപ്പോഴത്തെ പ്രശ്നത്തത്തെുടര്‍ന്ന് യൂറോപ്യന്‍ പര്യടനത്തിനുള്ള ടീമില്‍നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.