ജയിലുകളിൽനിന്ന് മൊബൈൽ ഫോണുകളും കഞ്ചാവും പിടികൂടി

ബംഗളൂരു: സംസ്ഥാനത്തെ ജയിലുകളിലുടനീളം നടത്തിയ പരിശോധനയില്‍ മൊബൈൽ ഫോണുകളുൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ പിടിച്ചെടുത്തതായി കർണാടക ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അലോക് കുമാർ പറഞ്ഞു.

ആറ് മൊബൈൽ ഫോണുകള്‍, നാല് കത്തികള്‍ എന്നിവ ബംഗളൂരു ജയിലില്‍നിന്നും ഒമ്പത് മൊബൈൽ ഫോണുക‍ളും 11 സിം കാർഡുകളും മൈസൂരു ജയിലിൽനിന്നും കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

ബെളഗാവി ജയിലിൽനിന്ന് നാല് മൊബൈൽ ഫോണുകളും പുറത്തുനിന്ന് വലിച്ചെറിഞ്ഞ നിലയില്‍ 366 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മംഗളൂരു ജയിലിൽനിന്ന് നാല് മൊബൈൽ ഫോണുകളും വിജയപുര ജയിലിൽനിന്ന് ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തതായി അദ്ദേഹം എക്സില്‍ കുറിച്ചു. 

Tags:    
News Summary - Mobile phones and cannabis seized from prisons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.