‘ചവിട്ടുവണ്ടി’യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് സൈക്കിൾ റാലി
ബംഗളൂരു: നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ‘ചവിട്ടുവണ്ടി’യുടെ നേതൃത്വത്തിൽ ക്രിസ്മസ് സൈക്കിൾ റാലി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം, ഹരിത ഗതാഗതം എന്നീ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു ആഘോഷം. ശനിയാഴ്ച രാവിലെ എസ്.ജി പാളയം സെന്റ് തോമസ് പാരിഷ് ചർച്ചിൽനിന്ന് ആരംഭിച്ച റാലി പള്ളി വികാരി ഫാ. ആന്റോ കാഞ്ഞിരത്തിങ്കൽ ഫ്ലാഗ് ഓഫ് ചെയ്തു.
സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞും ക്രിസ്മസ് രീതിയിൽ സൈക്കിളുകൾ അലങ്കരിച്ചും എത്തിയ യാത്രികർ നഗരവീഥികളിൽ ഉത്സവപ്പൊലിമ പകർന്നു. കാർബൺ മലിനീകരണം കുറക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘ചവിട്ടുവണ്ടി’ യാത്ര സംഘടിപ്പിച്ചത്. ബ്രിഗേഡ് റോഡിലെ ഡെക്കാത്ലോണിൽ നടന്ന കേക്ക് മുറിക്കൽ ചടങ്ങോടെ റാലി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.