സ്പെഷല്‍ ഒളിമ്പിക്സ്: ഹാന്‍ഡ്ബാളില്‍ ഇന്ത്യക്ക് വെള്ളി

അഞ്ചരക്കണ്ടി: അമേരിക്കയിലെ ലോസ് ആഞ്ജലസില്‍ നടന്ന വേള്‍ഡ് സ്പെഷല്‍ ഒളിമ്പിക്സ് ഹാന്‍ഡ്ബാളില്‍ ഇന്ത്യക്ക് വെള്ളി.
വെള്ളിയാഴ്ച രാത്രി നടന്ന സെമിഫൈനലില്‍ ജയിച്ച ഇന്ത്യ കഴിഞ്ഞദിവസം യു.എ.ഇയുമായാണ് ഫൈനല്‍ മത്സരിച്ചത്. വാശിയേറിയ മത്സരത്തില്‍ അവസാനംവരെ പൊരുതിയ ഇന്ത്യ 18^14എന്ന സ്കോറിനാണ് ഫൈനലില്‍ പരാജയപ്പെട്ടത്.
മത്സരത്തിന്‍െറ തുടക്കം മുതല്‍തന്നെ മികച്ചരീതിയിലുള്ള ഗെയിമാണ് ഇന്ത്യന്‍ ടീം കാഴ്ചവെച്ചത്. അഞ്ചരക്കണ്ടിക്കടുത്ത വെണ്‍മണലിലെ മുഹമ്മദ് അജ്മലാണ് ഇന്ത്യന്‍ ടീമിന്‍െറ ക്യാപ്റ്റന്‍. കാടാച്ചിറയിലെ ബയാന്‍ ലബാനാണ് ടീമിലെ മറ്റൊരു മുഖ്യതാരം. ഇരുവരുമാണ് ഫൈനലില്‍ ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞമാസം 19നായിരുന്നു 25 മത്സരാര്‍ഥികളും ആറ് ഒഫിഷ്യലുകളുമായി സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടത്. ഏഴിന് ഇന്ത്യന്‍ ടീം അംഗങ്ങള്‍ നാട്ടില്‍ തിരിച്ചത്തെുമെന്ന് ടീം അധികൃതര്‍ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.