ത്രിരാഷ്ട്ര ഏകദിന പരമ്പര: എ ടീമില്‍ സഞ്ജു സാംസണും

ചെന്നൈ: ത്രിരാഷ്ട്ര ഏകദിന പരമ്പരക്കുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ഉന്‍മുഖ് ചന്ദാണ് ക്യാപ്റ്റന്‍. ചെന്നൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ആഗസ്റ്റ് 7ന് ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ ഓസിസ് എ ടീമിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ലീഗ് ഘട്ടത്തില്‍ ഇന്ത്യക്ക് നാലു മല്‍സരങ്ങളുണ്ട്. ആഗസ്റ്റ് 14നാണ് ഫൈനല്‍.

ടീം: മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ (വൈ.ക്യാപ്റ്റന്‍), കേദാര്‍ ജാദവ്, സഞ്ജു സാംസണ്‍, അക്സര്‍ പട്ടേല്‍, പര്‍വേസ് റസൂല്‍, കരണ്‍ ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി, സന്ദീപ് ശര്‍മ, രുഷ് കലാരിയ, മന്ദീപ് സിങ്, ഖൂര്‍ഗീത് സിങ് മാന്‍, റിഷി ധവാന്‍.

അതേസമയം ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റ് ടീമില്‍ സഞ്ജുവിനു സ്ഥാനം ലഭിച്ചില്ല. ഹിമാചല്‍പ്രദേശ് താരം അന്‍കുഷ് ബെയ്ന്‍സായിരിക്കും ടെസ്റ്റിലെ വിക്കറ്റ് കീപ്പര്‍. അമ്പാട്ടി റായിഡു ടീമിനെ നയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.