വിദഗ്ധ ചികിത്സ: മഅ്ദനിയുടെ ഹരജി വിധി പറയാന്‍ മാറ്റി

ബംഗളൂരു: വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് പി.ഡി. പി ചെയ൪മാൻ അബ്ദുന്നാസി൪ മഅ്ദനി ഹൈകോടതിയിൽ നൽകിയ ഹരജി വിധി പറയാൻ മാറ്റി. ഇന്നലെ ജസ്റ്റിസ് നാഗ്മോഹൻദാസ് കേസ് പരിഗണിച്ചപ്പോൾ ചികിത്സക്കുവേണ്ടി ജാമ്യം അനുവദിക്കുന്നത് എതി൪ത്ത് പ്രോസിക്യൂഷൻ സത്യവാങ്മൂലം നൽകി. മഅ്ദനിക്കുവേണ്ടി ഹാജരായ മുതി൪ന്ന അഭിഭാഷകൻ രവിവ൪മ കുമാ൪ ഇതിനെ എതി൪ത്തെങ്കിലും സത്യവാങ്മൂലം നൽകാൻ അനുമതി നൽകുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി ഹാജരായ ചന്ദ്രമൗലിയാണ് കേസ് അന്വേഷിച്ച ഓംകാരയ്യ എഴുതി നൽകിയ 15 പേജ് വരുന്ന വിശദമായ റിപ്പോ൪ട്ട് സമ൪പ്പിച്ചത്. വിദഗ്ധ ചികിത്സക്കുവേണ്ടി ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് മഅ്ദനി നൽകിയ ഹരജിയിൽ ജയിൽ സൂപ്രണ്ടിനോട് മെഡിക്കൽ റിപ്പോ൪ട്ട് സമ൪പ്പിക്കാൻ കോടതി നി൪ദേശിച്ചിരുന്നു.
നവംബ൪ ഏഴിന് വാദം പൂ൪ത്തിയായ കേസ് വിധി പറയാൻ മാറ്റുകയും ചെയ്തു. മഅ്ദനിക്ക് ഏത് ആശുപത്രിയിലാണ് ചികിത്സ വേണ്ടതെന്ന് നി൪ദേശിച്ച് സത്യവാങ്മൂലം സമ൪പ്പിക്കാൻ അന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് നവംബ൪ എട്ടിന് മഅ്ദനിയുടെ ബന്ധു മുഹമ്മദ് റജീബ് സത്യവാങ്മൂലം സമ൪പ്പിക്കുകയും ചെയ്തു. എന്നാൽ, നവംബ൪ 16ന് കേസ് പരിഗണിച്ചപ്പോൾ എതി൪വാദം സമ൪പ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ രംഗത്തുവന്നു.
ഇതേ തുട൪ന്ന ്നവംബ൪ 20ലേക്ക് കേസ് മാറ്റി. വാദം പൂ൪ത്തിയായശേഷം എതി൪ സത്യവാങ്മൂലം സമ൪പ്പിക്കുന്നതിൻെറ സാംഗത്യം മഅ്ദനിയുടെ അഭിഭാഷകൻ ചോദ്യം ചെയ്തു.
കേസിൻെറ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ചികിത്സയുടെ പേരിൽ ജാമ്യം അനുവദിക്കണമെന്നാണ് തൻെറ കക്ഷി ആവശ്യപ്പെടുന്നതെന്നും പിന്നെന്തിനാണ് സത്യവാങ്മൂലം നൽകുന്നതെന്നും അഭിഭാഷകൻ ചോദിച്ചെങ്കിലും മറ്റു വിശദാംശങ്ങളിലേക്ക് കടക്കാതെ എതി൪ സത്യവാങ്മൂലം സമ൪പ്പിക്കാൻ അനുമതി നൽകി വിധി പറയാൻ വേണ്ടി കേസ് മാറ്റുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.