ഇസ്രായേലിന്‍െറ ആക്രമണത്തില്‍ ഇന്ത്യക്കും പങ്ക് -വി.എസ്

തിരുവനന്തപുരം: ഫലസ്തീനെതിരായ ഇസ്രായേലിൻെറ ആക്രമണത്തിൽ ഇന്ത്യക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ഇസ്രായേലിൽനിന്ന് ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. ആ പണം ഉപയോഗിച്ചാണ് ഫലസ്തീനിലെ കൊച്ചുകുഞ്ഞുങ്ങളെവരെ ഇസ്രായേൽ കൊന്നൊടുക്കുന്നത്. പ്രധാനമന്ത്രി മൻമോഹൻസിങ്ങും പ്രതിരോധമന്ത്രി എ.കെ.ആൻറണിയും ഇത് തിരിച്ചറിയണം. മുസ്ലിംലീഗുകാരനായ കേന്ദ്രമന്ത്രി ഇ. അഹമ്മദ് കൂടി അറിഞ്ഞാണ് ഇസ്രായേലിൽനിന്ന് ആയുധം വാങ്ങുന്നതെന്നത് ദു$ഖകരമാണെന്നും അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.