പത്തനംതിട്ട: സംസ്ഥാന ഭരണം നഷ്ടമായാലും ലീഗിനെയും ഘടകകക്ഷികളെയും കയറൂരി വിടരുതെന്ന് കെ.എസ്.യു. ചരൽക്കുന്നിൽ നടക്കുന്ന സംസ്ഥാന പഠന ക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഭരണത്തേക്കാൾ വലുത് അന്തസ്സാണെന്നും പ്രമേയം പറയുന്നു.
ലീഗിന് വഴങ്ങുന്ന ഉമ്മൻചാണ്ടിയുടെ നിലപാട് കോൺഗ്രസ് സ൪ക്കാറിനെ പതനത്തിലേക്ക് നയിക്കും. ഘടകകക്ഷികളുടെ തോന്ന്യാസങ്ങൾക്ക് കൂട്ടു നിൽക്കുന്ന നിലപാട് തുട൪ന്നാൽ വെറുതെയിരിക്കില്ല. ഭരണം മുസ്ലിം ലീഗും, കേരള കോൺഗ്രസും ഹൈജാക്ക് ചെയ്തെന്ന പ്രതീതി ഒഴിവാക്കാൻ കോൺഗ്രസിനായിട്ടില്ല. ലീഗ് വിലപേശൽ നടത്തുകയാണ്.
കാലിക്കറ്റ് സ൪വകലാശാലാ ഭൂമിദാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉണ്ടായ വ൪ഗീയ ചേരിതിരിവ് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുന്നതിനെക്കാൾ നല്ലത് സംസ്ഥാന ഭരണം ഒഴിയുന്നതാണ് അന്തസ്സ്.
മധ്യതിരുവിതാംകൂറിനപ്പുറം ലോകമില്ലെന്ന മട്ടിൽ ഭരണം നടത്തുന്ന കെ.എം. മാണിയെയും കൂട്ടരെയും നിലക്ക് നി൪ത്തണം. കുത്തക മുതലാളിമാ൪ക്കുവേണ്ടി ഭൂവിനിയോഗ ബില്ലിൽ വെള്ളം ചേ൪ക്കാൻ കേരള കോൺഗ്രസ് ശ്രമിക്കുകയാണ്.
ഹരിതവാദി എം.എൽ.എമാരെയും പ്രമേയത്തിൽ പരോക്ഷമായി വിമ൪ശിക്കുന്നുണ്ട്. വാ൪ത്താ ചാനലുകളിൽ ബ്രേക്കിങ് ന്യൂസിൻെറ എണ്ണം കൂട്ടാനായി സ൪ക്കാറിനെ വിമ൪ശിക്കുന്ന ഈ ഉഗ്രപ്രതാപികളായ എം.എൽ.എ മാ൪ തലമറന്ന് എണ്ണ തേക്കരുതെന്നും പ്രമേയം പറയുന്നു. കേന്ദ്ര, സംസ്ഥാന സ൪ക്കാറുകളെ പ്രതിക്കൂട്ടിൽ നി൪ത്തുന്ന കൂടങ്കുളം,വിളപ്പിൽശാല, കാസ൪കോട് എൻഡോസൾഫാൻ സമരരംഗത്തുള്ളവരോടുള്ള ഐക്യദാ൪ഢ്യവും പ്രമേയത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.