മൊണാവിയുടേത് മണി ചെയിന്‍ തട്ടിപ്പെന്ന് സര്‍ക്കാര്‍

കൊച്ചി:   മൊണാവി ഇന്ത്യ എൻറ൪പ്രൈസസ് കമ്പനി നടത്തിയത് പൂ൪ണമായും മണി ചെയിൻ തട്ടിപ്പെന്ന് സ൪ക്കാ൪. 1978ലെ പ്രൈസ് ചിറ്റ്സ് ആൻഡ് മണി സ൪ക്കുലേഷൻ നിരോധ നിയമത്തിൻെറ ലംഘനമാണ്  നടത്തിയത്. എട്ട് മാസത്തെ പ്രവ൪ത്തനം കൊണ്ട് 11.79 കോടിയാണ്  പ്രമോട്ട൪മാരിലൂടെ  ശേഖരിച്ചതെന്ന് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പാലക്കാട് യൂനിറ്റ് ഡിറ്റക്ടീവ് ഇൻസ്പെക്ട൪ എം.കെ ബിനുകുമാ൪, ക്രൈംബ്രാഞ്ച് കോഴിക്കോട് ഇൻസ്പെക്ട൪ പി.ടി. ബാലൻ എന്നിവ൪ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
അറസ്റ്റിലായ ചീഫ് പ്രമോട്ട൪ സജീവ് എൻ. നായ൪ മാത്രം 3000 പേരെയാണ്  പ്രമോട്ട൪മാരായി നിയമിച്ചത്. ഇയാൾ 70 ലക്ഷം രൂപയാണ് ഇവ൪ മുഖേന ശേഖരിച്ച്. ഏഴിനം സാധനങ്ങളാണ് ആരോഗ്യദായക ഉൽപ്പന്നങ്ങൾ എന്ന പേരിൽ മൊണാവി വിറ്റഴിച്ചിരുന്നത്.  ഉൽപ്പന്നങ്ങൾ മണി ചെയിൻ സംവിധാനത്തിനുള്ള മറ മാത്രമായിരുന്നു. മണി ചെയിൻ പദ്ധതിക്ക് വേണ്ട മുതൽമുടക്ക് ഉൽപ്പന്ന വിലയിൽ ഉൾപ്പെട്ടിരുന്നു. ഉൽപ്പന്നം വാങ്ങുന്നവ൪ കൂടുതൽ ആളുകളെ ചേ൪ക്കുകയും കണ്ണികളിൽ ആളുകൾ കൂടുന്നതിനനുസരിച്ച് ആദ്യ ഉപഭോക്താക്കൾക്ക് കൂടുതൽ തുക കമീഷൻ  ലഭിക്കുകയും ചെയ്യുന്ന പിരമിഡ് മോഡൽ സംവിധാനം മണി ചെയിൻ തന്നെയാണ്. കേസുമായി ബന്ധപ്പെട്ട് 50 സാക്ഷികളെ ചോദ്യം ചെയ്തിട്ടുണ്ട്. കൂടുതൽ ആളുകളെ ചേ൪ക്കുമ്പോൾ ബോണസ് ലഭിച്ചിരുന്നതായി കണ്ണികളിൽ അംഗമായവ൪ വെളിപ്പെടുത്തിയിട്ടുണ്ട്.
 ഡയറക്ട൪മാരും ചെന്നൈ സ്വദേശികളുമായ ഡി. ഗുണശേഖ൪, രാജേന്ദ്രലിംഗം, ഡിസ്ട്രിബ്യൂട്ട൪ എം. ഷംസുദ്ദീൻ എന്നിവരെ കേസിൽ പ്രതിയാക്കിയിട്ടുണ്ട്്. ഇതിൽ ഷംസുദ്ദീനെ പിന്നീട് അറസ്റ്റ് ചെയ്തു. പിരിച്ചെടുത്ത തുക മുഴുവൻ എച്ച്.എസ്.ബി.സി ചെന്നൈ മൈലാപ്പൂ൪ ശാഖയിലാണ് നിക്ഷേപിച്ചിരുന്നത്.പണം വീണ്ടും ചെന്നൈയിലേക്ക് മാറ്റരുതെന്ന് എറണാകുളം ബ്രാഞ്ചിന് നി൪ദേശം നൽകിയിട്ടുണ്ട്. അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. 2.64 കോടി രൂപയാണ് ഇപ്രകാരം മരവിപ്പിച്ചിരിക്കുന്നത്. അന്വേഷണത്തിൻെറ ഭാഗമായ നിയമപരമായ നടപടിയാണ് ഇതെന്ന് അന്വേഷണ ഉദ്യോഗസ്ഥ൪ വ്യക്തമാക്കി.
നിക്ഷേപം മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെടുന്ന മൊണാവിയുടെ ഹരജിയിലാണ് സ൪ക്കാറിൻെറ വിശദീകരണം.  കമ്പനി പ്രമോട്ട൪മാ൪ പിരിച്ചെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയെന്ന് പറയുന്ന തുകക്കുള്ള ബോണ്ട് കെട്ടിവെക്കാൻ തയാറാണെന്നും അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കണമെന്നും വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ഹരജിക്കാ൪ ആവശ്യപ്പെട്ടു.  ഇരു ഭാഗത്തിൻേറയും വാദം കേട്ട ജസ്റ്റിസ് ടി.ആ൪. രാമചന്ദ്രൻ നായ൪ കേസ് വിധി പറയാൻ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.