ബസും ടിപ്പറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

ഉള്ള്യേരി(കോഴിക്കോട്): സംസ്ഥാന പാതയിൽ ഉള്ള്യേരി എ.യു.പി സ്കൂളിനു സമീപം ബസും ടിപ്പ൪ ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവ൪ മരിച്ചു. മാവൂ൪ വെള്ളിലശ്ശേരി കാരോത്തിങ്ങൽ അബ്ദുറഹിമാൻെറ മകൻ സൈഫുദ്ദീൻ (30) ആണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരെ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 7.45നാണ് അപകടം. പാറപ്പൊടി കയറ്റി പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറും രാവിലത്തെ ട്രിപ്പിനായി ഉള്ള്യേരി സ്റ്റാൻഡിലേക്ക് പോവുകയായിരുന്ന കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സ൪വീസ് നടത്തുന്ന സിഗ്മ ബസും നേ൪ക്കുനേ൪ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പാടെ തക൪ന്നു. ഇടിയുടെ ആഘാതത്തിൽ ലോറി എതി൪ദിശയിലേക്ക് മാറി. ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറുടെ മൃതദേഹം ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റ ക്ളീന൪ വെള്ളലശ്ശേരി കണികപ്പൊയിൽ ഷാജഹാൻ (32) ബസ് ജീവനക്കാരൻ നടുവണ്ണൂ൪ മണ്ണിലകത്ത് മിഥുൻ (21), നടുവണ്ണൂ൪ വടക്കേക്കര അനി (38) എന്നിവരെയാണ് കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മരിച്ച സൈഫുദ്ദീൻെറ മാതാവ്: നഫീസ. ഭാര്യ: സൗദാബി (വാഴക്കാട്). ഏക മകൻ: മുഹമ്മദ് സിനാസ്. സഹോദരങ്ങൾ: കെ.സി. മുനീ൪, റഹ്മത്ത്, സുലൈഖ. അപകടത്തെ തുട൪ന്ന്   വാഹന ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.