ജയിലിലുള്ള പ്രവാസികള്‍ക്ക് നിയമസഹായം ലഭ്യമാക്കും -മന്ത്രി കെ.സി. ജോസഫ്

കണ്ണൂ൪: ഗൾഫ് രാജ്യങ്ങളിലും മറ്റും ജയിലിലടക്കപ്പെട്ട മലയാളികളായ പ്രവാസികൾക്ക് നിയമസഹായം ലഭ്യമാക്കുമെന്നും കേസ് നടത്തുന്നതിനുള്ള ചെലവ് സ൪ക്കാ൪ വഹിക്കുമെന്നും ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. നോ൪ക്ക റൂട്ട്സിൻെറ സാന്ത്വന, ചെയ൪മാൻ ഫണ്ട്, കാരുണ്യം തുടങ്ങിയ പദ്ധതികളിൽ പ്രവാസികൾക്കും ആശ്രിത൪ക്കുമുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  
വിദേശത്ത് ജോലി ചെയ്യുന്ന എല്ലാവരും പണം വാരുന്നവരല്ല. പ്രവാസികളുടെ കഷ്ടപ്പാടുകൾ സ൪ക്കാ൪ ഗൗരവമായി കാണും.  തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യാൻ നി൪ബന്ധിക്കപ്പെടുകയും ചെറിയ തെറ്റുകൾക്കുപോലും ജയിലിലടക്കപ്പെടുകയും  ചെയ്യുന്നവരാണിവ൪. സാമ്പത്തിക പരാധീനതയിൽ കഴിയുന്നവരെയും ജയിൽ മോചിതരായവരെയും നാട്ടിലെത്തിക്കാനുള്ള ‘സ്വപ്ന സാഫല്യം’ പദ്ധതി നടപ്പാക്കും. ഇവ൪ക്ക് നാട്ടിലേക്ക് വരാൻ വിമാന ടിക്കറ്റ് നൽകും. ഗൾഫിൽനിന്ന് തിരിച്ചെത്തുന്നവരുടെ പുനരധിവാസവും സ൪ക്കാ൪ നടപ്പാക്കും. ഗൾഫ് മലയാളികളുടെ വിമാനയാത്രാ പ്രശ്നത്തിന് എയ൪ കേരള എക്സ്പ്രസ് ഒരു പരിധിവരെ പരിഹാരമാകും. കപ്പൽ സ൪വീസ് തുടങ്ങാൻ ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.  
കണ്ണൂ൪ ജില്ലയിലെ 38 പ്രവാസി കുടുംബങ്ങൾക്കും കോഴിക്കോട് ജില്ലയിലെ 20 കുടുംബങ്ങൾക്കുമാണ് ധനസഹായം നൽകിയത്. 12 ലക്ഷം രൂപയുടെ സഹായധനമാണ് വിതരണം ചെയ്തത്. പ്രവാസി ക്ഷേമനിധി ബോ൪ഡ് ചെയ൪മാൻ പി.എം.എ. സലാം അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.