ഉള്ള്യേരി: നി൪മാണമേഖലയിലെ അവശ്യവസ്തുക്കളായ കരിങ്കല്ലിൻെറയും ചെങ്കല്ലിൻെറയും ലഭ്യത കുറഞ്ഞതോടെ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലേക്ക്. ദിവസങ്ങളായി പണിയില്ലാത്തതിനാൽ പലരും നിത്യവൃത്തിക്കായി ബുദ്ധിമുട്ടുകയാണ്.
കേന്ദ്രം ഖനിനിയമം പ്രാബല്യത്തിൽ വരുത്തിയതോടെ നിരവധി കരിങ്കൽ, ചെങ്കൽ ക്വാറികളാണ് ജില്ലയിൽ പ്രവ൪ത്തനം അവസാനിപ്പിച്ചത്. ക൪ശനമായ നിബന്ധനകൾ പാലിക്കാൻ കഴിയില്ലെന്നാണ് മേഖലയിലുള്ളവ൪ പറയുന്നത്. നിലവിലുള്ള ക്വാറികളാവട്ടെ മിക്കതും നിയമവിധേയമായല്ല പ്രവ൪ത്തിക്കുന്നത്. പ്രതിദിനം നൂറുകണക്കിന് ലോഡ് കരിങ്കല്ലാണ് വിവിധ ക്വാറികളിൽനിന്ന് പൊട്ടിച്ചിരുന്നത്. പണി നിലച്ചതോടെ ലോറിത്തൊഴിലാളികൾ, ലോഡിങ് തൊഴിലാളികൾ, നി൪മാണമേഖലയിൽ പ്രവ൪ത്തിക്കുന്നവ൪ തുടങ്ങി നിരവധി കുടുംബങ്ങളാണ് പ്രയാസത്തിലായിരിക്കുന്നത്.
കൊയിലാണ്ടി താലൂക്കിൽ ചെങ്കൽ ക്വാറികൾ ഏറക്കുറെ പൂ൪ണമായി പ്രവ൪ത്തനരഹിതമാണ്. കണ്ണൂ൪ജില്ലയിൽനിന്നാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ചെങ്കല്ല് കൊണ്ടുവരുന്നത്. 14 രൂപക്ക് ലഭിക്കുന്ന കല്ല് വണ്ടിവാടകയും കയറ്റിറക്ക് കൂലിയും ഇടത്തട്ടുകാരുടെ കമീഷനും അടക്കം 35 രൂപക്കാണ് ഇതുവരെ ലഭിച്ചിരുന്നത്. എന്നാൽ, വില വ൪ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ ചെങ്കൽ ക്വാറി മേഖലയിൽ ഏതാനും ദിവസങ്ങളായി സമരം നടക്കുകയാണ്. കല്ലൊന്നിന് 5 രൂപ 60 പൈസ വ൪ധിപ്പിക്കണമെന്നാണ് ആവശ്യം. അങ്ങനെ വന്നാൽ, 40 രൂപക്ക് മുകളിൽ ഉപഭോക്താക്കൾ കല്ലിന് നൽകേണ്ടിയും വരും. കണ്ണൂ൪ കല്ലിൻെറ വരവ് നിലച്ചതോടെ പലരുടെയും വീടുപണി പാതിവഴിയിലായി. ഈ മേഖലയിലെ നിരവധി കുടുംബങ്ങളും ദുരിതത്തിലേക്ക് നീങ്ങുകയാണ്.
ഖനി നിയമത്തിലെ വ്യവസ്ഥകൾ പിൻവലിക്കണമെന്നും ക്രഷറുകൾക്കും ക്വാറികൾക്കും പ്രവ൪ത്തനാനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പതിനഞ്ചാം തീയതി മുതൽ ഈ മേഖലയിൽ അനിശ്ചിതകാല പണിമുടക്കിന് ബന്ധപ്പെട്ടവ൪ ആഹ്വാനം നൽകിയിട്ടുണ്ട്. അതേസമയം, ക്വാറി ഉടമകളുടെ സമ്മ൪ദത്തിനുവഴങ്ങി സ൪ക്കാ൪ ആവശ്യങ്ങൾ അംഗീകരിച്ചാലും ഉപഭോക്താക്കൾക്ക് മെച്ചം ഉണ്ടാവില്ലെന്നതാണ് കഴിഞ്ഞകാലം അനുഭവം. ഖനിനിയമത്തിൽ ഇളവുനൽകി തൊഴിൽ മേഖല സംരക്ഷിക്കുന്നതോടൊപ്പം വില വ൪ധനക്ക് ക൪ശന നിബന്ധനകൾ വെക്കണമെന്ന ആവശ്യവും ഉയ൪ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.