നീലേശ്വരം: ഭ൪ത്താവ് മരിച്ച സ്ത്രീയുമായി അവിഹിത ബന്ധത്തിലേ൪പ്പെട്ടുവെന്ന് ആരോപിച്ച് രാജപുരം എസ്.ഐ പുതുക്കയ്യിൽ സ്വദേശി രവീന്ദ്രനെ നാട്ടുകാ൪ പിടികൂടി. തൈക്കടപ്പുറം കൊട്ട്രച്ചാൽ പ്രിയദ൪ശിനി ഹൗസിങ് കോളിനിക്കു സമീപമുള്ള വീട്ടിൽ നിന്നാണ് എസ്.ഐയെ നാട്ടുകാ൪ പിടികൂടുകയായിരുന്നു.
വ്യാഴായ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. നാട്ടുകാ൪ രവീന്ദ്രനെ കൈകാര്യം ചെയ്യുകയും ഇയാളുടെ കാ൪ അടിച്ചു തക൪ക്കുകയും ചെയ്തു.
നീലേശ്വരം എസ്.ഐ പ്രേമദാസൻെറ നേതൃത്വത്തിൽ പൊലീസെത്തി നാട്ടുകാരെ ശാന്തരാക്കി. രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതിയംഗമാണ് രവീന്ദ്രൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.