ഹമാസ് ഓഫിസുകള്‍ സിറിയ അടച്ചുപൂട്ടി

ഗസ്സ സിറ്റി: ഡമസ്കസിലെ ഹമാസ് ഓഫിസുകൾ സിറിയൻ അധികൃത൪ അടച്ചുപൂട്ടി. സിറിയൻ പ്രസിഡൻറ് ബശ്ശാ൪ അൽഅസദ് അടിച്ചമ൪ത്തൽ നയം ശക്തിപ്പെടുത്തിയതോടെ അദ്ദേഹവുമായുള്ള ബന്ധം ഹമാസ് വിച്ഛേദിച്ചിരുന്നു. സിറിയൻ ജനതയുടെ ന്യായമായ പ്രക്ഷോഭങ്ങളുടെ പക്ഷത്താണ് തങ്ങൾ നിലയുറപ്പിച്ചിട്ടുള്ളതെന്ന് ഹമാസ് വക്താവ് അയ്മൻ താഹൻ വിശദീകരിച്ചു. 90കൾ മുതൽ ഹമാസിൻെറ പ്രധാന ഓഫിസുകൾ സിറിയയിൽ പ്രവ൪ത്തിച്ചിരുന്നു.
ഹമാസ് നേതാവ് ഖാലിദ് മിശ്അലിൻെറ ആസ്ഥാനവും ഡമസ്കസ് ആയിരുന്നു. ജനകീയ പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തിൽ മിശ്അൽ കൈറോ, ഗസ്സ എന്നീ നഗരങ്ങളിലായി താമസിച്ചുവരുകയാണ്. പ്രധാന ഓഫിസുകൾ ഗസ്സ സിറ്റിയിലേക്ക് പറിച്ചുനടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.