വൈദ്യുതി ഇല്ലാത്ത കൂരകളില്‍ വൈദ്യുതി ഉപകരണങ്ങളുടെ പെരുമഴ

ഗൂഡല്ലൂ൪: വീട്ടിലെത്തിയ ഇൻഡക്ഷൻ കുക്ക൪ ഉൾപ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങൾ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കോ ത്തഗിരി കോടനാട് എസ്റ്റേറ്റി
നോട് ചേ൪ന്നു കിടക്കുന്ന ആദിവാസി കോളനിയിലുള്ള കുടുംബങ്ങൾ. വൈദ്യുതി സമീപകാലത്തൊന്നും എത്താനിടയില്ലാത്ത കോളനിവാസികൾ  മുൻ സ൪ക്കാ൪ നൽകിയ കള൪ ടി.വി എന്തു ചെയ്യണമെന്നറിയാതിരിക്കുമ്പോഴാണ്  ഈ സ൪ക്കാറിൻെറ സൗജന്യങ്ങൾ എത്തുന്നത്. ഇൻഡക്ഷൻ കുക്ക൪, മിക്സി, ഗ്രൈൻഡ൪ എന്നിവയാണ് പുതുതായി എത്തിയത്. ഭൂരിഭാഗം വീട്ടുകാരും ഇവ ചാക്കിൽകെട്ടിവെച്ചിരിക്കുകയാണ്.
ഉപകരണങ്ങൾ വിതരണം ചെയ്യാൻ മത്സരിക്കുന്ന സ൪ക്കാറുകൾ ഈ കോളനികളിൽ വൈദ്യുതി എത്തിക്കാൻ ഒന്നുംചെയ്യുന്നില്ല. മുഖ്യമന്ത്രി ജയലളിതയുടേതാണ് കോത്തഗിരി കോടനാട് എസ്റ്റേറ്റ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.