ന്യൂദൽഹി: കോൺഗ്രസിൻെറ അംഗീകാരം റദ്ദാക്കണമെന്ന ജനത പാ൪ട്ടി അധ്യക്ഷൻ സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷ തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. അസോസിയേറ്റഡ് ജേണൽസ് പ്രൈ. ലിമിറ്റഡ് എന്ന കമ്പനിക്ക് കോൺഗ്രസ് 90 കോടി രൂപ വായ്പ നൽകിയതിനാൽ കോൺഗ്രസിൻെറ അംഗീകാരം റദ്ദാക്കണമെന്നതായിരുന്നു സ്വാമിയുടെ ആവശ്യം. എന്നാൽ, സ്വാമി നൽകിയ അപേക്ഷയിൽ ഉന്നയിച്ച വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണ൪ വി.എസ്. സമ്പത്ത് വ്യക്തമാക്കി.
1968ലെ റിസ൪വേഷൻ ആൻഡ് അലോട്ട്മെൻറ് ഉത്തരവിലെ 16 എ പ്രകാരം ഒരു അംഗീകൃത പാ൪ട്ടിയുടെ അംഗീകാരം റദ്ദാക്കൽ തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും കമീഷൻ സ്വാമിക്കയച്ച കത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.