അരീക്കോട്: സുല്ലമുസ്സലാം ഓറിയൻറൽ ഹൈസ്കൂളിലെ പച്ചക്കോട്ട് വിവാദത്തെതുട൪ന്ന് അച്ചടക്ക ലംഘനം ആരോപിച്ച് അധ്യാപികയെ സസ്പെൻഡ് ചെയ്തത് റദ്ദാക്കിയ വണ്ടൂ൪ ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ നടപടിക്കെതിരെ മാനേജ്മെൻറ് അപ്പീൽ നൽകി.
കോട്ട് വിവാദത്തെ തുട൪ന്ന് 38 ദിവസത്തെ അവധിയിൽ പ്രവേശിച്ച അധ്യാപിക മാനേജ്മെൻറിനും പ്രധാനാധ്യാപികക്കും ചില അധ്യാപക൪ക്കുമെതിരെ വിവിധ ആരോപണങ്ങളുന്നയിച്ച് സംസ്ഥാന മനുഷ്യാവകാശ കമീഷൻ, സംസ്ഥാന വനിതാ കമീഷൻ, സൈബ൪ സെൽ, അരീക്കോട് പൊലീസ് എന്നിവ൪ക്ക് പരാതി നൽകിയതിനെ തുട൪ന്നാണ് സസ്പെൻഡ് ചെയ്തതെന്നും അധ്യാപികയുടെ പ്രവൃത്തി നല്ല രീതിയിൽ പ്രവ൪ത്തിക്കുന്ന സ്ഥാപനത്തിന് അപകീ൪ത്തിപ്പെടുത്തുന്നതാണെന്നും കണ്ടതിനെ തുട൪ന്നാണ് സസ്പെൻഷൻ വേണ്ടിവന്നതെന്നും സ്കൂൾ മാനേജ൪ എം.പി. അബ്ദുസ്സലാം പറഞ്ഞു. അധ്യാപക൪ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വിദ്യാഭ്യാസ ഓഫിസ൪ പരിഗണിച്ചില്ല. ഓഫിസറുടെ നടപടി തൃപ്തികരമല്ലാത്തതിനാലാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ക്ക് അപ്പീൽ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപിക പച്ചക്കോട്ട് ധരിക്കാത്തതുകൊണ്ടല്ല, സ്ഥാപനത്തിനെ അപകീ൪ത്തിപ്പെടുത്തുംവിധം മാനേജ്മെൻറിനെതിരെ പരാതിയും കേസും നൽകിയതാണ് സസ്പെൻഷനിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സസ്പെൻഷൻ കാലാവധി പൂ൪ത്തിയായതിനാലും സ൪വീസിൽ തിരിച്ചുകയറ്റണമെന്ന ഡി.ഇ.ഒയുടെ നി൪ദേശ ഉത്തരവുമായി തിങ്കളാഴ്ച സ്കൂളിലെത്തിയ അധ്യാപിക കെ. ജമീലയെ പ്രധാനാധ്യാപകിക തിരിച്ചയച്ചു. ഇതു സംബന്ധിച്ച് അവ൪ വണ്ടൂ൪ ഡി.ഇ.ഒക്ക് പരാതി നൽകി. മനുഷ്യാവകാശ കമീഷൻ പ്രതിനിധി ഗംഗാധരൻ ജമീലയിൽനിന്ന് തിങ്കളാഴ്ച തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.