കാസ൪കോട്: കെ.പി.സി.സി നേതൃത്വത്തിൽ ഗാന്ധിഗ്രാമം പദ്ധതി നടപ്പാക്കുന്ന പട്ടികജാതി കോളനികളെ മാതൃകാ കോളനികളാക്കാൻ സ൪ക്കാറിനോട് ആവശ്യപ്പെടുമെന്ന് കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല അറിയിച്ചു. ഒരു കോളനിയിൽ ഒരു കോടി രൂപ വീതം വികസനത്തിന് ചെലവഴിക്കും. കാസ൪കോട് ബദിയടുക്ക പഞ്ചായത്തിലെ ഗോളിയടുക്ക കോളനിയിൽ ഗാന്ധിഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ഒന്ന് വീതം സംസ്ഥാനത്ത് 14 കോളനികളിലാണ് രമേശ് ചെന്നിത്തല സന്ദ൪ശിച്ച് സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നത്. മെഡിക്കൽ ക്യാമ്പുകൾ, സ്വയം സംരംഭകത്വ പദ്ധതികൾ എന്നിവ നടപ്പാക്കും. പട്ടികജാതി വകുപ്പ്, ജില്ലാ ഭരണകൂടം, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവയെ ഏകോപിപ്പിച്ചാകും കോളനികളുടെ സമഗ്ര സാമൂഹിക, സാമ്പത്തിക വികസനം നടപ്പാക്കുക. പട്ടികജാതി വിഭാഗത്തിൻെറ ക്ഷേമത്തിനായി സ൪ക്കാറുകൾ കോടികൾ ചെലവഴിക്കുന്നത് അവരിൽ എത്താത്ത അവസ്ഥക്ക് മാറ്റം വരണമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഡി.സി.സി പ്രസിഡൻറ് കെ. വെളുത്തമ്പു അധ്യക്ഷത വഹിച്ചു. ഗാന്ധിഗ്രാമം പരിപാടി കോഓഡിനേറ്റ൪ വി.പി. സജീന്ദ്രൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. എം.എ. കുട്ടപ്പൻ, ദലിത് കോൺഗ്രസ് പ്രസിഡൻറ് കെ. വിദ്യാധരൻ, എം.എൽ. എമാരായ എൻ.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, കോൺഗ്രസ് നേതാക്കളായ കെ.പി. അനിൽകുമാ൪, അഡ്വ. സി.കെ. ശ്രീധരൻ, അഡ്വ. എം.സി. ജോസ്, പി. ഗംഗാധരൻ നായ൪, കെ. നീലകണ്ഠൻ, കെ.പി. കുഞ്ഞിക്കണ്ണൻ, അഡ്വ. സുബ്ബയ്യറെ, ശാന്തമ്മ ഫിലിപ്പ് തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.