കൊച്ചി: പട്ടാപ്പകൽ വൃദ്ധയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് 47 വ൪ഷം കഠിന തടവ്. തിരുവനന്തപുരം കഠിനംകുളം കോണത്ത് മറകുടി ലക്ഷംവീട് കോളനിയിൽ ജോയി എന്ന കൊച്ചു ജോയിയെയാണ് (47) എറണാകുളം അഡീഷനൽ സെഷൻസ് (ഫാസ്റ്റ്ട്രാക് -ഒന്ന്) ജഡ്ജി ബി.വിജയൻ ശിക്ഷിച്ചത്. പീഡനം, കവ൪ച്ചക്കിടെ ദേഹോപദ്രവമേൽപ്പിക്കൽ, കവ൪ച്ച, പതുങ്ങിയിരുന്ന് ഭവന ഭേദനം നടത്തൽ, ഭീഷണി തുടങ്ങിയ കുറ്റങ്ങൾക്കാണ് പ്രതിക്ക് മൊത്തം 47 വ൪ഷം കഠിന തടവ് വിധിച്ചത്. എന്നാൽ, ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് നി൪ദേശമുള്ളതിനാൽ ശിക്ഷ 10 വ൪ഷം കഠിന തടവിലൊതുങ്ങും. ഒന്നര ലക്ഷം രൂപ പിഴയും നൽകണം.
2011 നവംബ൪ 13 ന് പകലാണ് എറണാകുളം നഗര മധ്യത്തിലെ വീട്ടിൽ ഒറ്റക്ക് താമസിക്കുകയായിരുന്ന വ്യാപാര പ്രമുഖയായ വൃദ്ധ ആക്രമിക്കപ്പെട്ടത്. കേസിലെ രണ്ടാം പ്രതി ഹരിപ്പാട് മുതുകുളം നാലകത്ത് വീട്ടിൽ നാരായണൻ എന്ന ഇരുത്ത് നാരായണനും കോടതി 10 വ൪ഷം കഠിന തടവും 1,25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പീഡനം ഒഴികെയുള്ള വകുപ്പുകൾ ചുമത്തി പ്രതിക്ക് 37 വ൪ഷമാണ് ശിക്ഷ വിധിച്ചതെങ്കിലും ഒരുമിച്ച് 10 വ൪ഷം അനുഭവിച്ചാൽ മതി. മൂന്നാം പ്രതി എറണാകുളം നെച്ചൂ൪കടവ് കോളനിയിൽ മനീഷിനെ തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് മൂന്നുവ൪ഷം സാധാരണ തടവിനും ശിക്ഷിച്ചിട്ടുണ്ട്. എറണാകുളം സെൻട്രൽ സി.ഐ സനീഷ് ബാബുവിൻെറ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ രണ്ട് മാസത്തിനകം തന്നെ കുറ്റപത്രം നൽകിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ളിക് പ്രോസിക്യൂട്ട൪ ജോ൪ജ് മാത്യു മുരിക്കൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.