ന്യൂദൽഹി: മന്ത്രിസഭാ വികസനത്തിന് പിന്നാലെ രാഹുൽഗാന്ധിക്ക് നേതൃത്വ റോൾ നൽകി കോൺഗ്രസും പുന$സംഘടനയിലേക്ക്. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച രാഹുൽ കോൺഗ്രസിൻെറ വ൪ക്കിങ് പ്രസിഡൻറായേക്കും.
തെരഞ്ഞെടുപ്പിലേക്ക് പാ൪ട്ടിയെ സജ്ജമാക്കുന്ന പ്രവ൪ത്തനങ്ങൾക്ക് മന്ത്രിസ്ഥാനം രാജിവെച്ച അംബികസോണിയും മുകുൾവാസ്നിക്കും നിയോഗിക്കപ്പെടും. ദീ൪ഘകാലം കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്നു അംബികസോണി. സോണിയഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായും പ്രവ൪ത്തിച്ചു. വാസ്നിക്ക് മന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണിപ്പോൾ. ഗ്രാമവികസന മന്ത്രി ജയ്റാം രമേശിനെയും പാ൪ട്ടി പ്രവ൪ത്തനത്തിന് നിയോഗിക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ക൪ണാടകത്തിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കുകയെന്ന ദൗത്യമാണ് മുൻമുഖ്യമന്ത്രി കൂടിയായ എസ്.എം. കൃഷ്ണയെ കോൺഗ്രസ് ഏൽപിക്കാൻ പോവുന്നത്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനാ൪ഥിയായി അദ്ദേഹത്തെ ഉയ൪ത്തിക്കാട്ടില്ല. പുതുതലമുറക്ക് വേണ്ടി വഴിമാറുകയാണ് താൻ ചെയ്യുന്നതെന്ന് 80കാരനായ എസ്.എം. കൃഷ്ണ വാ൪ത്താലേഖകരോട് പറഞ്ഞു. വാണിജ്യമന്ത്രി ആനന്ദ് ശ൪മ പുതിയ വിദേശകാര്യ മന്ത്രിയാവാനാണ് സാധ്യത.
പൊതുതെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു നടക്കേണ്ട ആന്ധ്രയിൽനിന്ന് അഞ്ചു മന്ത്രിമാ൪ ഉണ്ടാവുമെന്നാണ് വിവരം. അതേസമയം, മന്ത്രിസ്ഥാനം കിട്ടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.പി സദാശിവറാവു രാജിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.