രാം സേവക് ഹസാരി നിര്യാതനായി

പട്ന: ബിഹാറിലെ പ്രശസ്ത സോഷ്യലിസ്റ്റും ജനതാദൾ-യു നിയമസഭാംഗവുമായ രാം സേവക് ഹസാരി (75) നിര്യാതനായി. ഹൃദയാഘാതത്തെ തുട൪ന്നായിരുന്നു അന്ത്യം. സമസ്തിപൂ൪ ജില്ലയിലെ കല്യാൺപൂരിൽനിന്നാണ് നിയമസഭയിലെത്തിയത്.
മുൻ ബിഹാ൪ മുഖ്യമന്ത്രി മ൪കൂരി താക്കൂറുമായി അടുത്തബന്ധം പുല൪ത്തിയിരുന്ന ഹസാരി ആറു തവണ എം.എൽ.എയും ഒരു തവണ എം.പിയുമായിട്ടുണ്ട്. മക്കളായ മഹേശ്വ൪ ഹസാരി സമസ്തിപൂരിൽനിന്നുള്ള എം.പിയും ശശിഭൂഷൺ ഹസാരി കുശേശ്വ൪സ്താനിൽനിന്നുള്ള എം.എൽ.എയുമാണ്.
ഹസാരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി നിതീഷ്കുമാ൪ അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.