മലാലയുടെ ആരോഗ്യനില മെച്ചപ്പെടുന്നു

ലണ്ടൻ: താലിബാൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മലാല യൂസുഫ്സായിയുടെ ആരോഗ്യനിലയിൽ പുരോഗതി. വളരെ പെട്ടെന്നുതന്നെ അവ൪ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ട൪മാ൪ അറിയിച്ചു. മലാലക്ക് പരസഹായത്തോടെ എഴുനേൽക്കാനും എഴുതാനും കഴിയുന്നുണ്ടെന്ന് കഴിഞ്ഞദിവസം ലണ്ടനിലെ ക്യൂൻ എലിസബത്ത് ആശുപത്രിവൃത്തങ്ങൾ അറിയിച്ചിരുന്നു.
മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മലാലക്കുനേരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. വിദഗ്ധ ചികിത്സക്കായി മലാലയെ ബ്രിട്ടനിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ നിരോധിത സംഘടനയായ തഹ്രീകെ താലിബാൻ പ്രവ൪ത്തക൪ ഉൾപ്പെടെ 120 പേ൪ പിടിയിലായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.