കാര്യങ്ങള്‍ പറയാന്‍ പാര്‍ട്ടിവേദി ഇല്ലാതായി -കെ. മുരളീധരന്‍

കോഴിക്കോട്: ചാരക്കേസ് സംബന്ധിച്ച അഭിപ്രായം പാ൪ട്ടിവേദികളിലാണ് ഉന്നയിക്കേണ്ടതെന്ന് പറയുന്ന കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് കെ. മുരളീധരൻ എം.എൽ.എ. വാ൪ത്താലേഖകരോട് പറഞ്ഞു. പാ൪ട്ടിവേദിയെന്ന് പറഞ്ഞാൽ ഇപ്പോൾ പൊതുയോഗം മാത്രമാണ്. കെ.പി.സി.സി എക്സി. കമ്മിറ്റി യോഗം നടന്നിട്ട് ആറു മാസമായി. നെയ്യാറ്റിൻകര തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് നന്ദിപറയാൻ പോലും യോഗം ചേ൪ന്നിട്ടില്ല. പുതിയ എക്സിക്യൂട്ടീവാണോ പഴയതു തന്നെയാണോ നിലവിലെന്ന് പോലുമറിയില്ല. ചാരക്കേസിൽ ഗൂഢാലോചന നടത്തിയെന്ന ചെറിയാൻ ഫിലിപ്പിൻെറ ആരോപണത്തിന് മറുപടി പറയേണ്ടത് കെ. മുരളീധരനല്ല. ഒന്നിച്ചുണ്ടായിരുന്നവ൪ തന്നെയാണെന്നും കെ. മുരളീധരൻ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.