ചങ്ങനാശേരി: എൻ.എസ്.എസ് സ൪ക്കാറിൽനിന്ന് അന൪ഹമായി നേട്ടമുണ്ടാക്കിയെന്ന ലീഗിൻെറ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നൽകണമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായ൪. ചങ്ങനാശേരി താലൂക്ക് യൂനിയൻ പ്ളാറ്റിനം ജൂബിലി സമാപനവും വിജയദശമി നായ൪ മഹാസമ്മേളനവും പെരുന്നയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സ൪ക്കാരിൽനിന്ന് എൻ.എസ്.എസ് എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കാൻ ഏറ്റവും അ൪ഹതപ്പെട്ടയാൾ ഉമ്മൻ ചാണ്ടിയാണ്. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ മൗനം ആരോപണം ഉന്നയിക്കുന്നവ൪ക്ക് ശക്തിപകരുന്നതാണ്. ലീഗ് നേതാക്കൾ വിലകുറഞ്ഞ പ്രസ്താവന ഇറക്കുന്നതിനുമുമ്പ് തങ്ങളുടെ മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് അന്വേഷിക്കണം. എന്തെങ്കിലും രേഖ ഇവരുടെ കൈവശമുണ്ടെങ്കിൽ വെളിപ്പെടുത്തണം. എൻ.എസ്.എസിനെ ആക്ഷേപിക്കുമ്പോൾ മൗനംപാലിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ശരിയല്ല. അനാവശ്യമായി എൻ.എസ്.എസിനെ കൊഞ്ഞനം കുത്താൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാം മന്ത്രിസ്ഥാനം നൽകുന്നതിനെയല്ല എതി൪ത്തത്. 33 എയ്ഡഡ് സ്കൂളുകൾ മലപ്പുറത്തുമാത്രം നൽകിയതാണ് പ്രശ്നമായത്. മന്ത്രി ഇബ്രാഹീംകുഞ്ഞ് പാ൪ട്ടി യോഗത്തിൽ നടത്തിയ പ്രസ്താവന മാധ്യമങ്ങളും ജനങ്ങളും ച൪ച്ച നടത്തിയപ്പോഴാണ് എൻ.എസ്.എസ് അഭിപ്രായം വ്യക്തമാക്കിയത്.
ലീഗുമായി ച൪ച്ച നടത്തി പ്രശ്നം പരിഹരിക്കേണ്ട ഒരാവശ്യവും തങ്ങൾക്കില്ല. വ൪ഗീയതയുടെ ഉമ്മാക്കി കാണിച്ചാൽ പേടിച്ചോടുന്ന പ്രസ്ഥാനമല്ല. ഒരിക്കലും മതേതരത്വത്തിന് വിരുദ്ധമായി പ്രവ൪ത്തിച്ചിട്ടില്ല-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.