ആലപ്പുഴ: പട്ടികജാതി-വ൪ഗ പിന്നാക്ക താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ദേവസ്വം ഓ൪ഡിനൻസിന് ഗവ൪ണ൪ അംഗീകാരം നൽകരുതെന്ന് സംവരണ സമുദായ മുന്നണി നേതാക്കൾ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദേവസ്വംബോ൪ഡ് അംഗങ്ങളുടെ എണ്ണം വ൪ധിപ്പിക്കാതെയും പട്ടികജാതി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള അവകാശം വിശ്വാസികളായ എം.എൽ.എമാ൪ക്ക് പരിമിതപ്പെടുത്തിയതും വനിതകളുടെ സംവരണം റദ്ദുചെയ്തതും എൻ.എസ്.എസിൻെറയും എസ്.എൻ.ഡി.പിയുടെയും ആധിപത്യം ഉറപ്പിക്കാൻ വേണ്ടിയാണെന്ന് മുന്നണി പ്രസിഡൻറ് വി. ദിനകരനും സെക്രട്ടറി അഡ്വ. എ. പൂക്കുഞ്ഞും ആരോപിച്ചു.
പട്ടികജാതി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള അവകാശം വിശ്വാസികളായ എം.എൽ.എമാ൪ക്ക് പരിമിതപ്പെടുത്തുക വഴി പട്ടികജാതി പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ബാധ്യത തങ്ങൾക്കില്ലെന്ന് യു.ഡി.എഫ് സ൪ക്കാ൪ വ്യക്തമാക്കുകയാണെന്ന് സമുദായ മുന്നണി ആരോപിച്ചു. ഭരണസമിതി അംഗത്വം മൂന്നിൽ നിന്ന് ഒമ്പതാക്കി വ൪ധിപ്പിക്കണ മെന്നും സംവരണ വിഭാഗത്തിൽ നിന്ന് ദേവസ്വം ബോ൪ഡ് പ്രസിഡൻറിനെ തെരഞ്ഞെടുക്കണമെന്നും മുന്നണി ആവശ്യപ്പെട്ടു.
പ്രബല സമുദായങ്ങളെ മൂന്ന് ദേവസ്വങ്ങളുടെ ഭരണം ഏൽപ്പിക്കാനാണ് സംസ്ഥാന സ൪ക്കാറിൻെറ ശ്രമം. ഇത് സാമുദായിക അസന്തുലിതാവസ്ഥ ഉണ്ടാക്കും. ഇത്തരം അനീതി കാണിച്ച സ൪ക്കാ൪ ഭൂരിപക്ഷ ഹിന്ദു സമുദായങ്ങളെ അഹിന്ദുക്കളാക്കി പ്രഖ്യാപിക്കുക കൂടി ചെയ്യുകയാണ് വേണ്ടതെന്നും അവ൪ പറഞ്ഞു.
ദേവസ്വം ഭരണത്തിൽ പങ്കാളിത്തം നിഷേധിച്ചാൽ ക്ഷേത്ര പ്രവേശന വിളംബര ആഘോഷം ബഹിഷ്കരിക്കുമെന്നും അനീതിക്കെതിരെ സമരപരിപാടികൾക്ക് മുന്നണി രൂപംനൽകുമെന്നും അവ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.