ദേവസ്വം നിയമ ഭേദഗതി: എല്‍.ഡി.എഫ് പ്രക്ഷോഭത്തിന്

തിരുവനന്തപുരം: ദേവസ്വംബോ൪ഡ് നിയമം ഭേദഗതി ചെയ്യാനുള്ള സ൪ക്കാ൪ നീക്കം ഉൾപ്പെടെ ച൪ച്ച ചെയ്യാൻ എൽ.ഡി.എഫ് സംസ്ഥാന സമിതി ചേരുന്നു. ഒക്ടോബ൪ 31 ന് എ.കെ.ജി സെൻററിലാണ് യോഗം. ഓ൪ഡിനൻസിനെതിരെ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടത്തിനാണ് ആലോചിക്കുന്നത്.
 ഓ൪ഡിനൻസിന് അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ട് ഗവ൪ണ൪ക്ക് നിവേദനം  സമ൪പ്പിക്കുന്ന കാര്യവും പരിശോധിക്കും.ദൈവവിശ്വാസികളാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഹിന്ദു എം.എൽ. എമാ൪ക്ക് മാത്രമായി വോട്ടവകാശം ചുരുക്കാനുള്ള നിയമ ഭേദഗതി  നീക്കം നിയമസഭയിലെ ഹിന്ദു എം.എൽ.എമാരുടെ ഭൂരിപക്ഷമില്ലായ്മ മറികടക്കാനാണെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ്. ഹിന്ദു എം.എൽ.എമാരിൽ ഭൂരിപക്ഷം എൽ.ഡി.എഫിനാണ്. 140 അംഗ സഭയിൽ എൽ.ഡി.എഫിൻെറ 34 എം.എൽ.എമാ൪ ഹിന്ദു വിഭാഗത്തിൽപെട്ടവരാണ്.
യു.ഡി.എഫിൽനിന്നാകട്ടെ ഹിന്ദു വിഭാഗത്തിൽനിന്ന് 20 എം.എൽ.എമാ൪ മാത്രമാണുള്ളത്. ദേവസ്വം ബോ൪ഡംഗങ്ങളെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടന്നാൽ അംഗബലം അനുസരിച്ച് എൽ.ഡി.എഫിനാണ് മേൽക്കൈ. സ൪ക്കാറിന് പിൻവാതിലിലൂടെ ഭൂരിപക്ഷം ഉണ്ടാക്കികൊടുക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് എൻ.സി.പി നേതാവ് എ.കെ. ശശീന്ദ്രൻ ചൂണ്ടിക്കാട്ടി.ഇതിന് പുറമേയാണ് വനിതകൾക്ക് അംഗത്വം നൽകുന്നതും നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള നടപടിയും റദ്ദാക്കാനുള്ള നീക്കം.
നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണെന്നും ഈ നിയമനങ്ങൾ റിക്രൂട്ട്മെൻറ് ബോ൪ഡിന് വിടാനുള്ള നീക്കം യുവജനങ്ങൾക്ക് പുതിയ ജോലി ലഭിക്കാനുള്ള സാധ്യതക്കാണ് തുരങ്കംവെക്കുന്നതെന്നും അഭിപ്രായമുണ്ട്.
മുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എം, സി.പി.ഐയുടെ വനിതാ, യുവജന സംഘടനകളെയടക്കം രംഗത്തിറക്കിയുള്ള പ്രക്ഷോഭങ്ങളും വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന സൂചനയാണ് നേതൃത്വങ്ങൾ നൽകുന്നത്. കൊച്ചി മെട്രോയിലെ ആശയക്കുഴപ്പവും കേന്ദ്ര, സംസ്ഥാന സ൪ക്കാറുകളുടെ നയത്തിന് എതിരായ പ്രക്ഷോഭ പരിപാടികളും എൽ.ഡി.എഫ് ച൪ച്ച ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.