ജലവൈദ്യുതി ഉല്‍പാദനം: പരാതി റെഗുലേറ്ററി കമീഷന്‍ തള്ളി

തിരുവനന്തപുരം: കൂടുതൽ ജല വൈദ്യുതി ഉൽപാദനത്തിന് കഴിയുമെന്നും അതുവഴി വൈദ്യുതി നിരക്ക് യൂനിറ്റിന് 50 പൈസ കണ്ട് കുറക്കാൻ കഴിയുമെന്നും കാണിച്ച് ഒരു വിഭാഗം വ്യവസായ ഉപഭോക്താക്കൾ നൽകിയ പരാതി റെഗുലേറ്ററി കമീഷൻ തള്ളി. കമീഷൻ അനുവദിച്ചതിനെക്കാൾ 792 ദശലക്ഷം യൂനിറ്റ് അധികം ഉൽപാദിപ്പിക്കാനാകുമെന്ന് ബോ൪ഡ് തെളിവെടുക്കവെ അറിയിച്ചുവെന്നും പരാതിക്കാ൪ ആരോപിച്ചിരുന്നു.
ഈ വിഷയത്തിൽ കമീഷൻ വിശദമായ പരിശോധന നടത്തി. കഴിഞ്ഞ 20 വ൪ഷത്തെ ജലവൈദ്യുതി ഉൽപാദനത്തിൻെറ കണക്ക് കമീഷനെ ബോ൪ഡ് അറിയിച്ചു. തെളിവെടുപ്പ് വേളയിൽ ബോ൪ഡിൻെറ വാദത്തെ പരാതിക്കാ൪ എതി൪ത്തതുമില്ല. എല്ലാം പരിശോധിച്ച ശേഷം കമീഷൻ പരാതി തള്ളുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.