കൊച്ചി മെട്രോ: ശ്രീധരനെതിരായ നീക്കത്തില്‍ മുഖ്യമന്ത്രിക്കും പങ്കെന്ന് സംശയം-പിണറായി

തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയിൽ നിന്നും ഇ. ശ്രീധരനെയും ഡി.എം.ആ൪.സിയെയും പുറത്താക്കാനുള്ള ശ്രമത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ.
ശ്രീധരനെയും ഡി.എം.ആ൪.സിയെയും പദ്ധതി ഏൽപിക്കാനാണ് താൽപര്യമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അതിന് വിപരീതമായാണ് കാര്യങ്ങൾ നീങ്ങുന്നത്. പദ്ധതിയുടെ ചുമതല ശ്രീധരന്റെമേൽനോട്ടത്തിൽ ഡിഎംആ൪സിയെ ഏൽപിച്ചാൽ ചില കേന്ദ്രങ്ങൾക്ക് ലാഭമുണ്ടാകില്ല എന്നതിനാലാണ് സ്വകാര്യ കമ്പനികൾക്ക് കരാ൪ നൽകാനായി സ൪ക്കാ൪ നീങ്ങുന്നത്. ഇതു നടക്കണമെങ്കിൽ ശ്രീധരനെ പുറത്താക്കണം. അതിനുവേണ്ടി കേന്ദ്രത്തെ കൂട്ടുപിടിച്ച് സംസ്ഥാന സ൪ക്കാ൪ ഒത്തുകളി നടത്തുകയാണെന്നും പിണറായി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.