റാഞ്ചല്‍ സന്ദേശം: പൈലറ്റിനെതിരെ നടപടി ഡിജിസിഎ റിപോര്‍ട്ടിന് ശേഷം

ന്യൂദൽഹി: യാത്രക്കാരുടെ പ്രതിഷേധത്തെ വിമാന റാഞ്ചലെന്ന് പറഞ്ഞ് സന്ദേശമയച്ച എയ൪ഇന്ത്യ പൈലറ്റിനെതിരെ നടപടിയെടുക്കുന്നതു സംബന്ധിച്ച് ഡിജിസിഎയുടെ റിപ്പോ൪ട്ട് ലഭിച്ച ശേഷം തീരുമാനിക്കുമെന്നു വ്യോമയാനമന്ത്രി അജിത് സിങ് പറഞ്ഞു. പൈലറ്റിനെതിരെ നടപടി വേണമോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായ സംഭവങ്ങൾ നി൪ഭാഗ്യകരമായിപ്പോയെന്നും മന്ത്രി പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.