പശ്ചിമബംഗാളില്‍ വാഹനാപകടത്തില്‍ എട്ടു തീര്‍ത്ഥാടകര്‍ മരിച്ചു

ഡയമണ്ട് ഹാ൪ബ൪: പശ്ചിമബംഗാളിൽ ദു൪ഗാപൂജയിൽ പങ്കെടുത്ത് മടങ്ങിയ തീ൪ത്ഥാടകരുടെ കാ൪ അപകടത്തിൽപെട്ട് എട്ടുപേ൪ മരിച്ചു. മൂന്നു പേ൪ക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരിൽ മൂന്നു പേ൪ കുട്ടികളാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ദക്ഷിണ 24 പ൪ഗനാസ് ജില്ലയിലെ ഡയമണ്ട് ഹാ൪ബറിലാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ കാ൪ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. എട്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.