മുംബൈ: അഞ്ചു പതിറ്റാണ്ട് ബോളിവുഡിൽ നി൪മാതാവായും സംവിധായകനായും തിരക്കഥാകൃത്തായും നിറഞ്ഞുനിന്ന യാഷ് രാജ് ചോപ്ര അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഡെങ്കിപ്പനി ബാധിച്ച് ഒക്ടോബ൪ 13 മുതൽ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1932 സെപ്റ്റംബ൪ 27ന് ലാഹോറിലാണ് യാഷ് ചോപ്ര ജനിച്ചത്. 1959ൽ ദൂൽ കാ ഫൂൽ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് തുടക്കം. ബോളിവുഡിൽ 'കിങ് ഓഫ് റൊമാൻസ്' എന്നറിയപ്പെടുന്ന യാഷ് ചോപ്ര 1973ലാണ് യാഷ് രാജ് ഫിലിംസ് എന്ന നി൪മാണ കമ്പനി ആരംഭിച്ചത്. എഴുപതുകളിലും എൺപതുകളിലും പുറത്തുവന്ന ഹിറ്റ് ചിത്രങ്ങളുടെയെല്ലാം പിന്നിൽ യാഷ് രാജ് ഫിലിംസ് ആയിരുന്നു. ചാന്ദ്നി, സിൽസില, ദിൽവാലിയ ദുൽഹനിയ ലേ ജായേംങ്കെ, ദിൽ തൊ പാഗൽ ഹെ, ധൂം തുടങ്ങി ഒട്ടനവധി സൂപ്പ൪ ഹിറ്റുകൾ യാഷ് ചോപ്ര ബോളിവുഡിന് സമ്മാനിച്ചു.
നവംബ൪ 13ന് റിലീസ് ചെയ്യാനിരിക്കുന്ന 'ജബ് തക് ഹെ ജാൻ' ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. സംവിധായകന്റെറോൾ ഇനി അണിയില്ലെന്നും 'ജബ് തക് ഹെ ജാൻ' തൻെറ അവസാന സംവിധാന സംരംഭമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 2004ൽ പുറത്തിറങ്ങിയ സൂപ്പ൪ ഹിറ്റ് ചിത്രം 'വീ൪സാറ'യ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് 'ജബ് തക് ഹെ ജാൻ'.
പമേല സിങ് ആണ് ഭാര്യ. ആദിത്യ ചോപ്ര, ഉദയ് ചോപ്ര എന്നിവ൪ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.