കോഴിക്കോട്: രണ്ടു ജില്ലകളിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സമാന്തര സംഘടനാപ്രവ൪ത്തനം വ്യാപിപ്പിക്കുന്നു. കൂടുതൽ ജില്ലാ കമ്മിറ്റികളും സംസ്ഥാന കമ്മിറ്റിയും വരുന്നതോടെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പിള൪പ്പ് പൂ൪ണമാവും.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻ കോയ വിഭാഗം)യുടെ ജില്ലാ കൺവെൻഷനിലാണ് പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത്. കെ.ഹസൻകോയ പ്രസിഡൻറും സി.എച്ച്. ആലിക്കുട്ടി ജനറൽ സെക്രട്ടറിയും എം.നസീ൪ ട്രഷററുമാണ്. കോഴിക്കോടും കണ്ണൂരുമൊഴികെ ജില്ലകളിലെ ഭാരവാഹികളെ ഒരു മാസത്തിനകം തെരഞ്ഞെടുക്കാനാണ് ഇവരുടെ തീരുമാനം. 2010 ലാണ് ഏകോപനസമിതിയിൽ പിള൪പ്പ് ആരംഭിക്കുന്നത്. അതിനു മുമ്പു തന്നെ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന കെ. ഹസൻകോയക്ക് സംഘടനയിൽ അംഗത്വം നിഷേധിച്ചു. മലബാ൪ പ്രൊഡ്യൂസേഴ്സ് മ൪ച്ചൻറ് അസോസിയേഷൻെറ നോമിനിയായിട്ടായിരുന്നു ഇദ്ദേഹത്തിന് അംഗത്വം ലഭിച്ചത്. 2009ൽ അംഗത്വം പുതുക്കുന്നതിനായി അപേക്ഷിച്ചെങ്കിലും സ്വീകരിച്ചില്ല. 2010 ജൂണിൽ സംഘടനാവിരുദ്ധ പ്രവ൪ത്തനമെന്നാരോപിച്ച് ഏഴുപേരെ പുറത്താക്കുക കൂടി ചെയ്തതോടെ ഗ്രൂപ്പിസം ശക്തമായി.
ജനറൽ സെക്രട്ടറിയും വൈസ്പ്രസിഡൻറും അടക്കമുള്ളവരായിരുന്നു അന്ന് പുറത്താക്കപ്പെട്ടത്. ഇവ൪ കോഴിക്കോട് ജില്ലാ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. തുട൪ന്ന് 2011 മേയിൽ ഹസൻകോയ പ്രസിഡൻറും ശ്രീധരൻ ജനറൽ സെക്രട്ടറിയുമായി കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപനസമിതി എന്ന പേരിൽ സമാന്തര കമ്മിറ്റിയുണ്ടാക്കി. പിന്നീട് കണ്ണൂ൪ ജില്ലയിലും വ്യപാരി വ്യവസായി ഏകോപനസമിതി സംരക്ഷണസമിതിയെന്ന പേരിൽ സമാന്തര സംഘടനയുണ്ടാക്കി.
2011ൽ നടന്ന സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയിൽ നടക്കുന്നു. പല ജില്ലകളിലും വ്യാപാരി പ്രവ൪ത്തനങ്ങൾ നടക്കാത്തതിനാലാണ് സമിതിയുടെ പ്രവ൪ത്തനം സംസ്ഥാന വ്യാപകമാക്കുന്നതെന്ന് ഹസൻകോയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.