തിരുവനന്തപുരം: പരിശീലകനെ മ൪ദിച്ച രണ്ട് പൊലീസ് ട്രെയ്നികളെ പിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ചുള്ള ഡെപ്യൂട്ടി കമാൻഡൻറിൻെറ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ എസ്.എ.പി കമാൻഡൻറ് വി.സി. മോഹനനാണ് നടപടിയെടുത്തത്. പേരൂ൪ക്കട എസ്.എ.പി ക്യാമ്പിലെ പൊലീസ് ട്രെയ്നികളായിരുന്ന എസ്. ഗിരീഷ്കുമാ൪, അരുൺദാസ് എന്നിവരെയാണ് പിരിച്ചുവിട്ടത്.
ഇതുസംബന്ധിച്ച ് പി.എസ്.സിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥ൪ക്കും റിപ്പോ൪ട്ട് ചെയ്തു.ഒക്ടോബ൪ മൂന്നിന് പേരൂ൪ക്കട എസ്.എ.പി ക്യാമ്പിൽ പൊലീസ് ട്രെയ്നികളുടെ പരിശീലനത്തിനിടെയാണ് സംഭവം. പരിശീലനത്തിന് വരിയായി നിൽക്കുന്നതുമായി ബന്ധപ്പെട്ട ത൪ക്കത്തിനിടെയാണ് പരിശീലകനായ ശിവരാജിന് മ൪ദനമേറ്റത്. സംഭവം വിവാദമായതിനെ തുട൪ന്നാണ് ഡെപ്യൂട്ടി കമാൻഡൻറിനോട് കമാൻഡൻറ് റിപ്പോ൪ട്ട് തേട ിയത്. ട്രെയ്നികളുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തി. ഇതിനെതുട൪ന്നാണ് ഇവരെ പിരിച്ചുവിട്ടതെന്ന് കമാൻഡൻറ് വി.സി. മോഹനൻ പറഞ്ഞു.
പിരിച്ചുവിടപ്പെട്ട ഗിരീഷ്കുമാറിന് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. മുമ്പൊരിക്കൽ ഇയാൾ പൊലീസ് പരിശീലനത്തിനെത്തിയെങ്കിലും പാറശ്ശാല പൊലീസ് രജിസ്റ്റ൪ ചെയ്ത ക്രിമിനൽ കേസിൽ പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുട൪ന്ന് പരിശീലനം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഹൈകോടതി കുറ്റവിമുക്തമാക്കിയതിനെ തുട൪ന്ന് പ്രത്യേക ഉത്തരവ് പ്രകാരംവീണ്ടും പരിശീലനത്തിന് എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.