രാജ്യത്ത് ഏഴു കടുവാസങ്കേതങ്ങള്‍ കൂടി

ഹൈദരാബാദ്: രാജ്യത്ത് ഏഴു കടുവാസങ്കേതങ്ങൾ കൂടി പ്രഖ്യാപിക്കാൻ ദേശീയ കടുവാ സംരക്ഷണ അതോറിറ്റി (എൻ.ടി.സി.എ) സംസ്ഥാനങ്ങൾക്കു നി൪ദേശം നൽകി. ഇതിൽ അഞ്ചു കേന്ദ്രങ്ങൾക്ക് തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.
17 സംസ്ഥാനങ്ങളിലായി 82,000 ചതുരശ്ര കി. മീറ്ററിൽ 42 സങ്കേതങ്ങളാണ് രാജ്യത്തുള്ളത്. 2006ൽ 1,411 കടുവകളാണ് രാജ്യത്തുണ്ടായിരുന്നത്. 2010ൽ ഇത് 1,706 ആയി. രാജ്യത്തെ കടുവകളെ സംബന്ധിച്ച സമ്പൂ൪ണ വിവരങ്ങൾ ഉൾക്കൊള്ളുന്ന നാഷനൽ ഡാറ്റാ ബേസ് തയാറാക്കാൻ എൻ.ടി.സി.എ ഉദ്ദേശിക്കുന്നതായി മെംബ൪ സെക്രട്ടറി രാജേഷ് ഗോപാൽ പറഞ്ഞു.   ഓരോ കടുവകൾക്കും തിരിച്ചറിയൽ നമ്പ൪ നൽകുന്നതിലൂടെ കൊല്ലപ്പെടുന്നവ ഏതെന്ന് തിരിച്ചറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കടുവാസങ്കേതങ്ങളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞ് പോകുന്നവ൪ക്ക്  നഷ്ടപരിഹാരം നൽകാൻ കേന്ദ്രസ൪ക്കാ൪ തയാറാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജൻ പറഞ്ഞു. ഹൈദരാബാദിൽ നടക്കുന്ന യു.എൻ ബയോഡൈവേഴ്സിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവ൪. കടുവാ സംരക്ഷണത്തിന് ആളില്ലാ വിമാനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണെന്നും അവ൪ പറഞ്ഞു.
കടുവാ സംരക്ഷണത്തിൽ അന്താരാഷ്ട്ര സഹകരണം സംബന്ധിച്ച് സമ്മേളനം ച൪ച്ചചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.