കുമളി: പെരിയാ൪ കടുവാ സംരക്ഷണ കേന്ദ്രം യുനൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാമിൻെറ (യു.എൻ.ഡി.പി) ബയോഡൈവേഴ്സിറ്റി അവാ൪ഡ് കരസ്ഥമാക്കി. രാജ്യത്തെ 700 ഓളം വനം-വന്യജീവി സംരക്ഷണ കേന്ദ്രങ്ങളെ പിന്തള്ളിയാണ് പെരിയാ൪ കടുവാ സങ്കേതത്തെ തേടി യു.എൻ പുരസ്കാരം എത്തുന്നത്.
ഹൈദരാബാദിലെ ഇൻറ൪നാഷനൽ കൺവെൻഷൻ സെൻററിൽ 192 രാജ്യങ്ങളിൽ നിന്നുള്ള എണ്ണായിരത്തോളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിലാണ് അവാ൪ഡ് പ്രഖ്യാപനം.
1978 ൽ കടുവാ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട 925 ചതുരശ്ര കിലോമീറ്റ൪ വിസ്തൃതിയുള്ള പെരിയാ൪ കടുവാ സങ്കേതത്തെ തേടി മുമ്പും നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ടെങ്കിലും ലോകത്തിൻെറ അംഗീകാരം ലഭിക്കുന്നത് ഇതാദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.