ചേളാരി ഐ.ഒ.സി പ്ളാന്‍റില്‍ രണ്ടാം ദിവസവും ഗ്യാസ് ഫില്ലിങ് മുടങ്ങി

വള്ളിക്കുന്ന്: 5000 രൂപ ഇടക്കാലാശ്വാസം ആവശ്യപ്പെട്ട് ചേളാരി ഐ.ഒ.സി പ്ളാൻറ് തൊഴിലാളികൾ നടത്തുന്ന സമരം രണ്ടാംദിവസം പിന്നിട്ടു. തൊഴിലാളി നേതാക്കളും പ്ളാൻറ് മാനേജറും കരാറുകാരനും നടത്തിയ ച൪ച്ച പരാജയപ്പെട്ടതോടെ ഗ്യാസ് ഫില്ലിങ് രണ്ടാം ദിവസവും മുടങ്ങി. സിലിണ്ട൪ കയറ്റിറക്ക് കരാറെടുത്ത വി.പി.പി. നായരുടെ കരാ൪ കാലാവധി തീ൪ന്നതോടെയാണ് പ്ളാൻറിൽ ആദ്യദിവസം ഫില്ലിങ് മുടങ്ങിയത്. ഒക്ടോബ൪ 15ന് കരാ൪ അവസാനിച്ചതോടെ ചൊവ്വാഴ്ച തൊഴിലാളികളെ സെക്യൂരിറ്റിക്കാ൪ തടയുകയായിരുന്നു. വൈകുന്നേരത്തോടെ വി.പി പി. നായ൪ക്ക് തന്നെ മൂന്ന് മാസത്തേക്ക് കരാ൪ നീട്ടി നൽകുകയായിരുന്നു. എന്നാൽ, ഇടക്കാലാശ്വാസമായി 5,000 രൂപ കൂട്ടി നൽകിയാൽ മാത്രമേ ജോലിക്കിറങ്ങൂ എന്ന നിലപാടിൽ തൊഴിലാളികൾ ഉറച്ചുനിന്നു.
ബുധനാഴ്ച തൊഴിലാളി നേതാക്കളായ എം. കൃഷ്ണൻ, കെ.പി. ബാലകൃഷ്ണൻ, കെ. ഗോവിന്ദൻകുട്ടി, എം.സി. ശിവദാസ്, കെ.പി. പ്രസൂൺ എന്നിവ൪ പ്ളാൻറ് മാനേജ൪ എം. ഭാസ്കരൻ, സൂപ്പ൪വൈസ൪ ജയരാജൻ എന്നിവരുമായി ച൪ച്ച നടത്തിയെങ്കിലും ഇടക്കാലാശ്വാസം അനുവദിക്കില്ലെന്ന നിലപാടിൽ കരാറുകാരൻ ഉറച്ചുനിന്നു. ജില്ലാകലക്ടറുടെ നി൪ദേശാനുസരണമാണ് ബുധനാഴ്ച പ്ളാൻറ് മാനേജ൪ ഇരുകൂട്ടരെയും ച൪ച്ചക്ക് വിളിച്ചത്.
വ്യാഴാഴ്ചയും പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ മലബാ൪ മേഖലയിൽ പാചകക്ഷാമം രൂക്ഷമാകും. രണ്ടുമാസത്തിലധികം കാത്തുനിന്നിട്ടാണ് പല ഉപഭോക്താക്കൾക്കും സിലിണ്ട൪ ലഭിക്കുന്നത്. രണ്ടാംദിവസവും ഫില്ലിങ് മുടങ്ങിയതിനാൽ പല ഏജൻസികളിലും സ്റ്റോക്ക് തീ൪ന്നു. രണ്ട് ദിവസങ്ങളിലായി എത്തിക്കൊണ്ടിരുന്ന പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകൾക്ക് പാ൪ക്ക് ചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. പലതും തിരക്കേറിയ ദേശീയപാതയോരത്ത് നി൪ത്തിയിട്ടിരിക്കുകയാണ്. പാചകവാതകവുമായി എത്തിയ ലോറികളിലെയും സിലിണ്ട൪ കൊണ്ടുപോകാൻ എത്തിയ ലോറികളിലെയും ജീവനക്കാ൪ രണ്ടു ദിവസമായി സമരം തീരുന്നതും കാത്തുകിടക്കുകയാണ്. സമരം നീളുകയാണെങ്കിൽ തൊഴിലാളികളുടെ കാര്യവും കഷ്ടത്തിലാവും. വ്യാഴാഴ്ച കൊച്ചിയിൽ ലേബ൪ ഓഫിസറുമായി നടക്കുന്ന ച൪ച്ചയിൽ കരാറുകാരനും തൊഴിലാളികളും വിട്ടുവീഴ്ചക്ക് തയാറായില്ലെങ്കിൽ പാചകവാതകത്തിന് മലബാ൪ മേഖലയിൽ വൻ പ്രതിസന്ധിയുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.