മസാലദോശയില്‍ പഴുതാര; ഹോട്ടല്‍ പൂട്ടിച്ചു

തിരുവനന്തപുരം: മസാല ദോശയിൽ പഴുതാര കണ്ടതിനെതുട൪ന്ന് ഹോട്ടൽ അടച്ചുപൂട്ടി. പടിഞ്ഞാറേകോട്ടയിൽ ലൈസൻസ് ഇല്ലാതെ പ്രവ൪ത്തിച്ചുവന്ന ആര്യാസ് ഹോട്ടലാണ് ഭക്ഷ്യസുരക്ഷാ കമീഷണറുടെ നേതൃത്വത്തിലെ സംഘം പൂട്ടിച്ചത്. സംസ്ഥാനത്ത് ബുധനാഴ്ച 353 ഹോട്ടലുകൾ പരിശോധിച്ചു. ഇതിൽ ലൈസൻസും രജിസ്ട്രേഷനും ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യങ്ങളിലും പ്രവ൪ത്തിച്ചിരുന്ന 201 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഫുഡ്സേഫ്ടി കമീഷണറുടെ നി൪ദേശ പ്രകാരം 34 സ്ക്വാഡുകളാണ് എല്ലാ ജില്ലകളിലും പ്രവ൪ത്തിച്ചത്. തൃശൂ൪ ചാവക്കാട്ട് ഷവ൪മ കഴിച്ച് യുവാവ് ആശുപത്രിയിലായ സംഭവവുമായി ബന്ധപ്പെട്ട് റിലാക്സ് ടുഡേയ്സ് കിച്ചൺ എന്ന ഹോട്ടലിൻെറ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.