മലാലയെ അക്രമിച്ച സംഭവം: ഫസലുല്ലയെ പിടികൂടുന്നവര്‍ക്ക് പത്തു ലക്ഷം ഡോളര്‍ ഇനാം

ഇസ്ലാമാബാദ്: പാകിസ്താനിലെ മനുഷ്യാവകാശ പ്രവ൪ത്തകയായ പതിനാലുകാരി മലാല യൂസുഫ് സായെ ആക്രമിച്ച തെഹ്രീകെ താലിബാൻ നേതാവ് മുല്ലാ ഫസലുല്ലയെ പിടികൂടുന്നവ൪ക്ക് പാക് ആഭ്യന്തര മന്ത്രാലയം ഇനാം പ്രഖ്യാപിച്ചു. സ്വകാര്യ വാ൪ത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പാക് ആഭ്യന്തരമന്ത്രി റഹ്മാൻ മാലിക്കാണ് പത്തു ലക്ഷം ഡോള൪ ഇനാം നൽകുമെന്ന് പ്രഖ്യാപിച്ചത്. അഫ്ഗാൻ അതി൪ത്തിയിലാണ് ഇതുസംബന്ധിച്ച് ഗൂഢാലോചന നടന്നതെന്നും മലാലയെ ആക്രമിക്കുന്നതിനുണ്ടായ കാരണവും തീവ്രവാദികളുടെ ലക്ഷ്യവും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാക് ജനത തീവ്രവാദത്തെ പിന്തുണക്കുന്നില്ല. മലാലയുടെ അക്രമികൾക്കെതിരെ പാക് ഭരണകൂടവും സൈനിക നേതൃത്വവും ഉചിതമായ സമയത്ത് നടപടി കൈക്കൊള്ളുമെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം എത്തിക്കാനുള്ള ശ്രമങ്ങൾ അടക്കം മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മലാലക്കുനേരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. മറ്റ് രണ്ട് വിദ്യാ൪ഥികൾക്കും പരിക്കേറ്റിരുന്നു. ഇവ൪ സുഖം പ്രാപിച്ചുവരികയാണ്. സംഭവത്തിൽ ഫസലുല്ലയുടെ മൂന്ന് സഹോദരന്മാ൪ ഉൾപ്പെടെ 120 പേ൪ പിടിയിലായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.