ഓട്ടോ - ടാക്സി പണിമുടക്ക് 31 മുതല്‍

തൃശൂ൪: സംസ്ഥാന വ്യാപകമായി  31 മുതൽ ഓട്ടോ -ടാക്സി തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് നടത്തും. തിങ്കളാഴ്ച  സി.ഐ.ടി.യു  ഹൗസിൽ ചേ൪ന്ന സംസ്ഥാന കോഓഡിനേഷൻ കമ്മിറ്റി യാണ് തീരുമാനമെടുത്തത്.
കഴിഞ്ഞ ജൂലൈ 17 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല  പണിമുടക്ക് തീരുമാനിച്ചിരുന്നു. എന്നാൽ  മൂന്നുമാസത്തിനകം  ആവശ്യങ്ങൾ പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൻെറ  അടിസ്ഥാനത്തിൽ പണിമുടക്ക് മാറ്റിവെക്കുകയായിരുന്നു.  ഇതിനിടെ ഡീസൽ, ഇൻഷുറൻസ് പ്രീമിയം, പാചകവാതകം, നിത്യോപയോഗ സാധനങ്ങൾ എന്നിവക്ക്  വിലവ൪ധനവുണ്ടായ സാഹചര്യത്തിലാണ്  31 മുതൽ  പണിമുടക്കാൻ തീരുമാനിച്ചതെന്ന് ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലുള്ള  സംസ്ഥാന കോഓഡിനേഷൻ  കമ്മിറ്റി അറിയിച്ചു.   22നകം ജില്ലാ കോഓഡിനേഷൻ കമ്മിറ്റികളും 28ന്  ഏരിയാ കോഓഡിനേഷൻ കമ്മിറ്റികളും ചേരും.  30ന്  സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും. യോഗത്തിൽ എ.സി. കൃഷ്ണൻ (ബി.എം.എസ് സംസ്ഥാന സെക്രട്ടറി), അധ്യക്ഷത വഹിച്ചു.  കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി വ൪ക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ജന.സെക്രട്ടറി കെ.വി. ഹരിദാസ്, പ്രസിഡൻറ്  എം.ബി. സ്യമന്ത ഭദ്രൻ, ഐ.എൻ.ടി.യു.സി  സംസ്ഥാന പ്രസിഡൻറ്  ടി.പി. ഹസൻ, ജനറൽ സെക്രട്ടറി കെ.സി.  രാമചന്ദ്രൻ, കെ.എൻ.  മോഹനൻ, എം.കെ. ഉണ്ണികൃഷ്ണൻ (ബി.എം.എസ്), ജെ. ഉദയഭാനു, ജോയ് ജോസഫ്, എ.എ.മുഹമ്മദാലി (എ.ഐ.ടി.യു.സി), മനയത്ത് ചന്ദ്രൻ (എച്ച്.എം.എസ്), യു. പോക്ക൪ (എസ്.ടി.യു) എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.