തിരുവനന്തപുരം: മുസ്ലിം ലീഗിനെ പഴിചാരിയുള്ള വിമ൪ശങ്ങൾ വിലപ്പോവില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ജനങ്ങളെ ബാധിക്കാത്ത വിഷയങ്ങൾ ഉയ൪ത്തിക്കൊണ്ടുവരികയും അതിൻെറ പേരിൽ പ്രത്യേക ലക്ഷ്യത്തോടെ ടാ൪ജറ്റ് ചെയ്യുകയും ചെയ്യുന്നത് നല്ലതല്ല. മുസ്ലിം ലീഗ് ദക്ഷിണ മേഖലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുമായി ബന്ധമില്ലാത്ത വിഷയങ്ങൾ കുത്തിപ്പൊക്കി അതിൻെറ പേരിൽ തമ്മിലടിപ്പിക്കുന്ന പ്രവണത വ്യാപകമായിട്ടുണ്ട്. പാ൪ട്ടിയെയും സ൪ക്കാ൪ നയങ്ങളെയും വിമ൪ശിക്കാൻ എല്ലാവ൪ക്കും അവകാശമുണ്ട്. തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കിൽ യു.ഡി.എഫ് യോഗത്തിൽ ഉന്നയിച്ചാൽ തിരുത്താൻ ലീഗ് തയാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് സംഘടനാ റിപ്പോ൪ട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.