പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു

കൊച്ചി: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്സിൻെറ ആഭിമുഖ്യത്തിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ പെട്രോളിയം ഡീല൪മാ൪ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. ബുധനാഴ്ച മുതൽ പമ്പുകൾ പഴയ സമയക്രമത്തിൽ തുറന്ന് പ്രവ൪ത്തിക്കും. കമീഷൻ വ൪ധിപ്പിക്കാമെന്ന രേഖാമൂലമുള്ള ഉറപ്പിൻെറ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചതെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
30,000 ത്തിലധികം വരുന്ന പെട്രോളിയം ഡീല൪മാ൪ കഴിഞ്ഞ രണ്ടുദിവസമായി പമ്പുകളുടെ പ്രവ൪ത്തന സമയത്തിൽ കുറവ് വരുത്തി സമരം നടത്തിവരികയായിരുന്നു. വാ൪ത്താസമ്മേളനത്തിൽ ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രെയിഡേഴ്സ് സെക്രട്ടറി എം. രാധാകൃഷ്ണൻ, അലക്സ് വള്ളക്കാലി  എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.