ഷൊ൪ണൂ൪: യശ്വന്ത്പൂരിൽ നിന്ന് മംഗലാപുരം വഴി കണ്ണൂ൪വരെ സ൪വീസ് നടത്തുന്ന 16517, 16518 എക്സ്പ്രസ് ട്രെയിനുകൾ മംഗലാപുരംവരെ മാത്രമായി ചുരുക്കാൻ നീക്കം ശക്തമായി. മംഗലാപുരം ആസ്ഥാനമായി പുതിയ റെയിൽവേ ഡിവിഷൻ രൂപവത്കരിക്കാൻ ക൪ണാടക സ൪ക്കാ൪ നീക്കം നടത്തുന്നതിൻെറ പശ്ചാത്തലത്തിലാണിത്. മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ടൂറിസ്റ്റ് ബസ് ലോബിയുടെ പിന്തുണയും ഈ നീക്കത്തിനുണ്ട്. നേരത്തെ ഷൊ൪ണൂരിൽ നിന്ന് ആരംഭിച്ച് മംഗലാപുരം വഴി യശ്വന്ത് പൂരിലേക്കും തിരിച്ചും യാത്ര നടത്താനാണ് ഈ ട്രെയിൻകൊണ്ടുദ്ദേശിച്ചിരുന്നത്. പിന്നീടത് കോഴിക്കോട് വരെ മാത്രമാക്കാൻ തീരുമാനമായി. ഒടുവിൽ സ൪വീസ് ആരംഭിച്ചപ്പോഴേക്കും കണ്ണൂ൪വരെ മതിയെന്നായി. അധികംവൈകും മുമ്പാണ് മംഗലാപുരം വരെ മാത്രം സ൪വീസ് ചുരുക്കാൻ നീക്കം നടക്കുന്നത്. ട്രെയിൻ കണ്ണൂരിൽ നിന്നാണ് യാത്ര തുടങ്ങുന്നതെങ്കിലും കോഴിക്കോടടക്കമുള്ള നിരവധി സ്ഥലങ്ങളിൽ നിന്ന് കണ്ണൂരെത്തി ബംഗളൂരുവിലേക്കും മറ്റും പോകുന്നവ൪ ധാരാളമാണ്.
രാത്രി 8.35ന് യശ്വന്ത്പൂരിൽ നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11.35നാണ് കണ്ണൂരിലെത്തുന്നത്. തിരിച്ച് വൈകീട്ട് 4.45ന് യാത്ര ആരംഭിച്ച് പിറ്റേന്ന് രാവിലെ 7.40ന് യശ്വന്ത്പൂരിലെത്തും. അഞ്ച് മണിക്കൂറോളം ട്രെയിൻ കണ്ണൂരിൽ നി൪ത്തിയിടുകയാണ്. ഒന്നര മണിക്കൂ൪ കൊണ്ട് കോഴിക്കോട്ടെത്താമെന്നിരിക്കെ ഈ സാധ്യത ഉപയോഗപ്പെടുത്താൻ റെയിൽവേ അധികൃത൪ തുനിയുന്നില്ല.ട്രെയിൻ മംഗലാപുരത്തേക്ക് ചുരുക്കിയാൽ റിസ൪വേഷൻ ക്വോട്ട അടക്കമുള്ള കാര്യത്തിൽ യാത്രക്കാ൪ക്ക് ദുരിതമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.