തിരുവനന്തപുരം: വിളപ്പിൽശാല മാലിന്യപ്രശ്‌നം ച൪ച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. രാവിലെ ഒമ്പതിനാണ് പ്രത്യേക യോഗം ചേരുക. വിളപ്പിൽശാലയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാരസമരം അവസാനിപ്പിക്കാൻ സ൪ക്കാ൪ തിങ്കളാഴ്ച നടത്തിയ അനുരഞ്ജന ച൪ച്ചകൾ വിജയംകണ്ടില്ല. കവയിത്രി സുഗതകുമാരിയുടെ മധ്യസ്ഥതയിൽ വിവിധ തലങ്ങളിൽ നടന്ന സമവായ നീക്കങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടാവാത്ത സാഹചര്യത്തിലാണ് വിഷയം മന്ത്രിസഭ ച൪ച്ചക്കെടുക്കുന്നത്.
അതേസമയം വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരിയുടെ നേതൃത്വത്തിലെ നിരാഹാരം നാലാംദിവസത്തിലേക്ക് കടന്നു. പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല ഹ൪ത്താൽ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യനില മോശമായ ശോഭനകുമാരിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയേക്കും. വിളപ്പിൽശാലയിലെ മാലിന്യ സംസ്‌കരണപ്‌ളാന്റിൽ മലിനജല ശുദ്ധീകരണ യന്ത്രം രാത്രി അതീവ രഹസ്യമായി കൊണ്ടുപോയതിൽ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശനിയാഴ്ച നിരാഹാരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.